തിങ്കള്‍കലാധരന്റെ പ്രാധാന്യമര്‍ഹിക്കുന്ന മഹാശിവരാത്രി ഇക്കുറി തിങ്കളാഴ്ച എന്നതും ഒരു പ്രത്യേകതയാണ്. ശിവക്ഷേത്രങ്ങളിലെല്ലാം വിശേഷാല്‍ ധാര, നാമജപങ്ങള്‍, ശ്രീഭൂതബലി, എഴുന്നള്ളിപ്പുകള്‍, ലക്ഷദ്ദീപം, പ്രസാദഊട്ട്, തുടങ്ങി ഭക്തി വര്‍ദ്ധകങ്ങളായ പരിപാടികള്‍ക്ക് തുടക്കമായിട്ടുണ്ടാകും. നാമെല്ലാമരും ഒരിക്കല്‍ നോറ്റ് പിതൃബലി ഇടുന്നതിന്നായി മാനസികമായി തയ്യാറായി പുണ്യതീര്‍ത്ഥങ്ങളിലേയ്‌ക്ക് പോകും. വിശാലമായക്ഷേത്രകടവുകളില്‍പുരോഹിതന്മാരുടെനേതൃത്വത്തില്‍ പിതൃക്കളെ തൃപ്തിപ്പെടുത്തും.
ശിവസഹസ്രനാമജപവും, കൂട്ടപ്രദക്ഷിണവും നാടിനുതന്നെ കരുത്തുപകരും. ശിവരാത്രിദീപങ്ങള്‍ തെളിയിച്ച് മഹാക്ഷേത്രമുറ്റം തേജസ്സാര്‍ന്നതാവും, അതുവഴി മനുഷ്യമനസ്സും ധന്യമാവും. ശിവകഥകള്‍ പകര്‍ന്നുനല്‍കുന്ന പ്രഭാഷണങ്ങള്‍, ചാക്യാര്‍കൂത്ത്, പാഠകം, ഓട്ടന്‍തുള്ളല്‍, കഥകളി എന്നിവയാല്‍ ഭക്തമനസ്സുകള്‍ക്ക് സന്തോഷം പകരുന്നു. നിറമാലയും ചുറ്റുവിളക്കും ക്ഷേത്രചൈതന്യത്തിനുമാറ്റുകൂട്ടും.
















