Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

തത്ത്വപഠനമാണ് വേണ്ടത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 5, 2016, 07:11 pm IST
in Samskriti

നമ്മുടെ രാജ്യത്ത് വ്യത്യസ്ത മതവിഭാഗക്കാരുടെ ധാരാളം ആരാധനാലയങ്ങളുണ്ട്. ഹിന്ദുവും മുസ്ലിമും ക്രിസ്ത്യാനിയും സിഖ്മതസ്ഥരും അവരവരുടെ ആരാധനാലയങ്ങളില്‍ പോകുന്നു. ഈ ആരാധനാലയങ്ങളില്‍ അവരെത്തി പ്രാര്‍ത്ഥിക്കുന്നു. എന്നാല്‍ മതബോധം വര്‍ദ്ധിച്ചു വരുന്നതായി കാണുന്നില്ല. അഴിമതിയും അക്രമവും നടത്താന്‍ ഒരുമതവും പറയുന്നില്ല. പക്ഷേ അക്രമവാസനയും അഴിമതിയും പെരുകുന്ന കഥകള്‍ നമ്മള്‍ കേള്‍ക്കുന്നു. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്ന് മക്കള്‍ ചിന്തിക്കുന്നുണ്ടോ?

ജനങ്ങള്‍ക്ക് ഈശ്വര വിശ്വാസം ഉണ്ടെങ്കിലും ശരിയായ ആധ്യാത്മിക ബോധം ലഭിക്കുന്നില്ല. ആരാധനാലയങ്ങളില്‍ ആരാധനകള്‍ക്കും പൂജകള്‍ക്കും നേതൃത്വം നല്കുന്നവരുണ്ട്. വിവിധ മതവിഭാഗങ്ങളില്‍ അവര്‍ വിവിധ പേരുകളില്‍ അറിയപ്പെടുന്നു. പക്ഷേ, അവരില്‍ ഏറിയപങ്കും ഗൃഹസ്ഥരാണ്. പൂജയും ആരാധനാക്രമങ്ങളും പഠിച്ച്, അത് ഒരു ജോലിയായി അവര്‍ ചെയ്യുന്നു. ഇത് അവര്‍ക്ക് ജീവിക്കുവാനുള്ള മാര്‍ഗം മാത്രമാണ്. ഇവരില്‍ എത്ര പേര്‍ പൂജയെയും ആരാധനയെയും അന്തഃകരണശുദ്ധിക്കുള്ള സാധനയായികാണുന്നുണ്ട്? അതിനാല്‍ ക്ഷേത്രത്തിലോ ദേവാലയങ്ങളിലോ വരുന്ന ഭക്തര്‍ക്ക് ശരിയായ മാര്‍ഗനിര്‍ദേശം നല്കുവാന്‍ അവര്‍ക്കു സാധിക്കുന്നില്ല.

പള്ളിക്കമ്മറ്റികളും ക്ഷേത്രകമ്മറ്റികളും ബോര്‍ഡുകളും ഉണ്ടെങ്കിലും അവര്‍ക്കും ആധ്യാത്മികതത്വങ്ങള്‍ ഉള്‍ക്കൊള്ളുവാനോ പ്രചരിപ്പിക്കുവാനോ സമയമില്ല. ഉത്സവങ്ങളും പെരുന്നാളും എങ്ങനെ ഗംഭീരമാക്കാം, തങ്ങള്‍ക്ക് എന്തു നേട്ടമുണ്ടാകാം എന്നതിലാണ് പൊതുവെ അവരുടെ ശ്രദ്ധ. മിക്ക ഭക്തന്‍ന്മാര്‍ക്കും മതത്തിന്റെ അടിസ്ഥാനതത്വങ്ങളെ സംബന്ധിച്ച് ഒന്നുംതന്നെ അറിയില്ല. മതപരമായ ചടങ്ങുകളുടെയും ആചാരങ്ങളുടെയും ശരിയായ അര്‍ത്ഥം അറിയാതെ പലരും പൂര്‍വ്വികര്‍ ചെയ്തുവരുന്നത് അതേപടി അനുകരിക്കുകയാണ്. അച്ഛന്‍ അമ്പലത്തില്‍ ചെയ്യുന്നതു കണ്ടു നിന്ന മകന്‍, വലുതാകുമ്പോള്‍ അതു തന്നെ അനുകരിക്കുന്നു. ആചാരങ്ങള്‍ക്കു പിന്നിലുള്ള തത്വമോ ശാസ്ത്രീയതയോ അറിയാന്‍ ഒട്ടും ശ്രമിക്കുന്നില്ല.

തമാശയായി പറയാറുള്ള ഒരു കഥയുണ്ട്: ഒരു മാനേജര്‍ നാലു ജീവനക്കാരെവിളിച്ച് ഓരോ ജോലി ഏല്‍പ്പിച്ചു. ഒന്നാമന്‍ കുഴികുഴിയ്‌ക്കണം, രണ്ടാമന്‍ അതില്‍ വിത്തിടണം, മൂന്നാമന്‍ അതില്‍ വെള്ളമൊഴിക്കണം, നാലാമന്‍ ആ കുഴി മണ്ണിട്ട് മൂടണം. ഒരാള്‍ കുഴിയെടുത്തു വിത്തിടേണ്ട ആള്‍ അതു ചെയ്തില്ല. ഇതുകാര്യമാക്കാതെ മറ്റുള്ളവര്‍ വെള്ളമൊഴിക്കുകയും കുഴിമൂടുകയും ചെയ്തു. ഫലമോ? അവര്‍ ചെയ്ത ജോലിയെല്ലാം പാഴായി. ഈ ജോലികള്‍ എല്ലാം ചെയ്തത് വിത്തു കിളിര്‍പ്പിക്കുന്നതിനു വേണ്ടിയാണ്. എന്നാല്‍ അതുമാത്രം ഉണ്ടായില്ല. ഇതുപോലെയാണ് ക്ഷേത്രത്തിലും മറ്റ് ആരാധനാലയങ്ങളിലും പോകുന്ന പലരും. ശരിയായതത്വം ഉള്‍ക്കൊണ്ടു അതു ജീവിതത്തില്‍ പകര്‍ത്താന്‍ ശ്രമിക്കാതെ, വെറും ആചാരം എന്നവണ്ണം എന്തൊക്കെയോ കാട്ടിക്കൂട്ടുന്നു.

വിശ്വാസികളുടെ എണ്ണം വര്‍ധിച്ചെങ്കിലും ഭക്തികൊണ്ടുള്ള പ്രയോജനം സമൂഹത്തിന് ലഭിക്കുന്നില്ല. ഭക്തിയും ആധ്യാത്മികതയും ജനങ്ങളുടെ ജീവിതത്തില്‍ പ്രതിഫലിക്കുന്നില്ല. മാറ്റം ഒട്ടുമില്ല എന്ന് അമ്മ പറയുന്നില്ല.

ഇത്രയെങ്കിലുമൊക്കെ പിടിച്ചുനില്ക്കുവാന്‍ നമുക്കു കഴിയുന്നുണ്ടല്ലോ. മക്കള്‍ എല്ലാവരും വേണ്ടവണ്ണം ശ്രദ്ധിച്ചാല്‍ ഇതിലും എത്രയോ മടങ്ങ് മാറ്റം വ്യക്തിയിലും സമൂഹത്തിലും വരുത്തുവാന്‍ കഴിയും എന്നകാര്യത്തില്‍ തര്‍ക്കമില്ല.ഏതു വിശ്വാസത്തിലാണെങ്കിലും ഏതു മത വിഭാഗത്തിലാണെങ്കിലും അതിന്റെ അടിസ്ഥാന തത്വങ്ങള്‍ സാമൂഹിക നന്മയ്‌ക്കുവേണ്ടിയുള്ളതാണെന്ന് മനസ്സിലാക്കാന്‍ മക്കള്‍ക്ക് കഴിയും. മനുഷ്യനന്മയ്‌ക്കുവേണ്ടിയുള്ള ആചാരങ്ങള്‍ നമ്മള്‍ പാലിക്കണം.

ഉത്സവങ്ങള്‍ കെങ്കേമമാക്കുവാന്‍ മാത്രമല്ല നമ്മള്‍ ശ്രമിക്കേണ്ടത്. ഉത്സവങ്ങള്‍ക്കു പിന്നിലെ ആധ്യാത്മികതത്ത്വങ്ങള്‍ ജീവിതത്തില്‍ പകര്‍ത്തുകയും വേണം. അങ്ങനെചെയ്താല്‍ എല്ലാവര്‍ക്കും സന്തോഷവും സമാധാനവും കൈവരും

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളം ചുട്ടുപൊള്ളുന്നു! 12 ജില്ലകളിൽ യെല്ലോ അലർട്ട്; 38 ഡിഗ്രി വരെ ചൂട് കൂടാൻ സാധ്യത

Kerala

യുഡിഎഫ് പറ്റിച്ചു; ജെഎസ്എസ് രാജന്‍ബാബു വിഭാഗത്തില്‍ പൊട്ടിത്തെറി, ഭൂരിപക്ഷം പേരും പാര്‍ട്ടി വിട്ടു

India

അക്ബർ റോഡിലെയും റെയ്‌സിന റോഡിലെയും പാർട്ടി ഓഫീസുകൾ മാർച്ച് 28 നകം ഒഴിയണം; കോൺഗ്രസിന് നോട്ടീസ്

Kerala

അജിമോന് കൃത്യമായ ലക്ഷ്യമുണ്ട്; സമഗ്ര പുരോഗതിയും ജനക്ഷേമവും

Kerala

ഭാരതത്തിനൊപ്പം കേരളവും വളരണം; കേരളത്തിലെ ജനങ്ങളെ കബളിപ്പിക്കാന്‍ കോണ്‍ഗ്രസും സിപിഎമ്മും കപടമത്സരത്തില്‍: അനില്‍ ആന്റണി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വീട്ടിൽ പോയി ചോദിക്ക് എന്നത് ജനാധിപത്യപരമല്ല; പഴയ മാർക്സിസ്റ്റ്‌ ചൈനയിൽ നടക്കും ഇന്ത്യയിൽ നടക്കില്ല: രാജീവ് ചന്ദ്രശേഖർ

മാളയില്‍ സിപിഐ മുതിര്‍ന്ന നേതാവ് അടക്കം അന്‍പതോളം പേര്‍ പാര്‍ട്ടി വിട്ടു, വടക്കാഞ്ചേരിയില്‍ യൂത്ത് കോൺഗ്രസ് നേതാവ് പാർട്ടി വിട്ടു

62 ലക്ഷം രൂപയുമായി കർണാടക സ്വദേശി തൃശൂരിൽ പിടിയിൽ; വിശദമായ അന്വേഷണത്തിന് ആദായ നികുതി വകുപ്പ്

‘ അയ്യപ്പസ്വാമിയുടെ സ്വർണ്ണം കട്ട ഇവിടെ എന്റെ സ്വർണം വെറുതെ വിടുമെന്ന് തോന്നുന്നുണ്ടോയെന്ന് മെസി ചോദിച്ചു ‘

മൊണാലിസയുടെ വിവാഹത്തിൽ ഇടത് നേതാക്കൾക്ക് കുരുക്ക് മുറുകുന്നു; അരുമാനൂർ ക്ഷേത്രത്തിൽ തെളിവെടുപ്പ് നടത്തി എസ് സി/എസ് ടി കമ്മിഷൻ

്പ്രസിഡന്റ് സ്ഥാനം രാജിവെച്ച് സഹാകരികള്‍ക്കൊപ്പം നിന്ന പൊന്‍താമര പിള്ള

തെരഞ്ഞെടുപ്പ് വേളയില്‍ സിപിഎം വിയര്‍ക്കുന്നു; അടൂര്‍ സഹകരണ ബാങ്കില്‍ നടന്നത് വന്‍ അഴിമതി ഇങ്ങനെ

സിപിഎമ്മിലെ സ്ത്രീ പീഡനങ്ങള്‍ തുറന്നുകാട്ടി മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്; നവോത്ഥാന മതില്‍ തീര്‍ത്തവര്‍  വനിതാ സഖാക്കളെ വേട്ടയാടുന്നു

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് വൈദ്യുതി ഭവന് മുന്നില്‍ വൈദ്യുതി മസ്ദൂര്‍ സംഘം സംഘടിപ്പിച്ച ധര്‍ണ ബിഎംഎസ് സംസ്ഥാന സെക്രട്ടറി കെ.വി. മധുകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു

നഷ്ടപരിഹാരം ജീവനക്കാരില്‍ അടിച്ചേല്‍പ്പിക്കരുത്: വൈദ്യുതി മസ്ദൂര്‍ സംഘം

ശീരാമകൃഷ്ണ മഠത്തിന്റെയും മിഷന്റെയും അധ്യക്ഷന്‍ സ്വാമി ഗൗതമാനന്ദയെ കാലടി ശ്രീരാമകൃഷ്ണ അദ്വൈതാശ്രമ കവാടത്തില്‍ പൂര്‍ണകുംഭം നല്‍കി സ്വീകരിക്കുന്നു

സ്വാമി ഗൗതമാനന്ദയ്‌ക്ക് ഉജ്വല സ്വീകരണം

പട്ടികജാതി സംവരണം; സുപ്രീംകോടതി വിധി സ്വാഗതാര്‍ഹം: വിഎച്ച്പി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.