Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

മോദിയെ വരച്ച് രാധാകൃഷ്ണന്‍ കാത്തിരിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 5, 2016, 03:47 pm IST
in Varadyam

പണി പൂര്‍ത്തിയായി. ഇനി കാത്തിരിപ്പാണ്. ഇന്ദിരാഗാന്ധി, എ.പി.ജെ. അബ്ദുള്‍കലാം, രാജീവ്ഗാന്ധി എന്നിവരെയൊക്കെ രാധാകൃഷ്ണന്‍ കാത്തിരുന്നിട്ടുണ്ട്. നേരില്‍ കണ്ട് സമ്മാനം കൊടുക്കാന്‍. ഇത്തവണ കാത്തിരിക്കുന്നത് പ്രധാനമന്ത്രി നരേന്ദ്രമോദിയെയാണ്. താന്‍ വരച്ച മോദി ചിത്രം അദ്ദേഹത്തിന് സമ്മാനിക്കണം. ഇന്ദിരയ്‌ക്കും രാജീവിനും കലാമിനും ഒക്കെ സമ്മാനിച്ചതുപോലെ. ഉടന്‍ സാധ്യമാകണമെന്ന പ്രതീക്ഷയിലാണ് ആര്‍ട്ടിസ്റ്റ് രാധാകൃഷ്ണന്‍.

ആര്‍ട്ടിസ്റ്റ് രാധാകൃഷ്ണന്റെ മനസ്സ് തെളിഞ്ഞ നീരൊഴുകുന്ന ഒരു ശാന്തജലാശയമായിരിക്കണം. അതുകൊണ്ടാണല്ലോ കാണുന്ന മുഖങ്ങളുടെ പ്രതിബിംബങ്ങള്‍ ഒട്ടും ഉടവുതട്ടാതെ ആ മനസ്സ് ഒപ്പിയെടുക്കുന്നത്. മനസ്സില്‍നിന്നും ക്യാന്‍വാസിലേക്ക് മുഖങ്ങള്‍ പകര്‍ത്തുമ്പോള്‍ അവ കാഴ്ചക്കാര്‍ക്ക് വിസ്മയങ്ങളാകുന്നത്.

ചായം കൈയിലെടുത്ത 58 വര്‍ഷങ്ങള്‍ക്കുള്ളില്‍ രാധാകൃഷ്ണന്‍ വരച്ചത് പതിനായിരത്തിലേറെ മുഖങ്ങളാണ്. പ്രശസ്തരും അപ്രശസ്തരുമായ നിരവധിപേരുടെ ചിത്രങ്ങള്‍.

ശാസ്താംകോട്ട ചരുവിള തെക്കതില്‍ നാണു-നാരായണി ദമ്പതികളുടെ ഇളയ മകനായ രാധാകൃഷ്ണന് ചിത്രരചന ചെറുപ്പം മുതല്‍ക്കേ ഹൃദയത്തോട് ചേര്‍ന്നുനിന്ന കലയായിരുന്നു. എസ്എസ്എല്‍സി പാസായശേഷം അഞ്ചുവര്‍ഷം മേടയില്‍ ഉണ്ണിത്താന്റെ കീഴില്‍ ചിത്രകല അഭ്യസിച്ചു.

ആദ്യകാലത്ത് ഉപജീവനത്തിനായി പരസ്യചിത്രങ്ങള്‍ വരച്ചുകൊടുത്തിരുന്നു രാധാകൃഷ്ണന്‍. ഒരിക്കല്‍ കരുനാഗപ്പള്ളിയിലെ തുണിക്കടയ്‌ക്കുവേണ്ടി സത്യന്റെയും ശാരദയുടെയും ചിത്രങ്ങള്‍ വരക്കുകയായിരുന്നു. യാദൃച്ഛികമെന്നോ ദൈവനിയോഗമെന്നോ പറയട്ടെ, അതുവഴി ശാസ്താംകോട്ടയിലെ ഷൂട്ടിംഗിനായിപോയ അഭിനയസാമ്രാട്ട് സത്യന്റെ കണ്ണുകളില്‍ ജീവന്‍ സ്ഫുരിക്കുന്ന തന്റെ ഛായാചിത്രം ഉടക്കി. കാറില്‍ നിന്നിറങ്ങി ചിത്രകാരനോട് കുശലം ചോദിക്കാന്‍ മഹാനടന്‍ മറന്നില്ല.

സത്യന്‍ പറഞ്ഞതനുസരിച്ച് രാധാകൃഷ്ണന്‍ ഉദയാ സ്റ്റുഡിയോയില്‍ പോയി. തുടര്‍ന്ന് രാധാകൃഷ്ണന്റെ ജീവിതത്തില്‍ വിജയത്തിന്റെ സുന്ദരചിത്രങ്ങള്‍ നിറഞ്ഞു. ഉദയാ സ്റ്റുഡിയോയില്‍ കലാസംവിധായകന്റെ മേലങ്കി അണിഞ്ഞു, താര എന്ന ചിത്രത്തില്‍ ഒരു ചെറിയ വേഷം, അങ്ങനെ സത്യന്റെ അഭിനയകാലത്ത് രാധാകൃഷ്ണനും ചലച്ചിത്രമേഖലയില്‍ സജീവമാകുകയായിരുന്നു. അങ്ങനെയിരിക്കെയാണ് സത്യന്റെ മരണവാര്‍ത്ത സിനിമാലോകത്തേയും രാധാകൃഷ്ണനെയും ഞെട്ടിച്ചുകൊണ്ട് കടന്നുവന്നത്. തന്റെ പ്രിയപ്പെട്ട താരചക്രവര്‍ത്തി ഒപ്പമില്ലാത്ത സിനിമാലോകത്ത് തുടരാന്‍ രാധാകൃഷ്ണന്റെ മനസ്സ് അനുവദിച്ചില്ല. അദ്ദേഹം ഉദയാ സ്റ്റുഡിയോ വിട്ടു. ഒരു ചിത്രം വരച്ച് സത്യനു സമര്‍പ്പിക്കണം എന്നാഗ്രഹമുണ്ടായിരുന്നു. സത്യനേറ്റു വാങ്ങാന്‍ കഴിയാതെപോയ ആ ചിത്രം സത്യന്റെ ഭാര്യയെ മണക്കാടുള്ള വസതിയില്‍ ചെന്നുകണ്ടേല്‍പ്പിച്ചു രാധാകൃഷ്ണന്‍ മടങ്ങി.

കേരള കൗമുദി, കേരള ഫിലിം ഡവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍, കെഎസ്ആര്‍ടിസി എന്നിവിടങ്ങളിലും സേവനമനുഷ്ഠിച്ചു. ഇപ്പോള്‍ ഉദ്യോഗത്തിന്റെ ബന്ധനങ്ങളില്ലാതെ സ്വതന്ത്രമായ ചിത്രരചനയില്‍ നിര്‍വൃതി നേടുന്നു.

ചിത്രരചനയില്‍ പ്രധാന വഴിത്തിരിവായത് മുന്‍ മുഖ്യമന്ത്രി പി.കെ. വാസുദേവന്‍ നായരുടെ ചിത്രം വരച്ചതാണെന്ന് രാധാകൃഷ്ണന്‍ പറയുന്നു. രാധാകൃഷ്ണന്റെ ക്യാന്‍വാസില്‍ തന്റെ പ്രതിരൂപം കണ്ടപ്പോള്‍ പികെവിക്കും അത്ഭുതം. അതു ഹിറ്റായതോടെ മറ്റ് പലരും രാധാകൃഷ്ണനെ സമീപിച്ചു. തുടര്‍ന്ന് ആഴ്ചകളോളം തിരുവനന്തപുരം എംഎല്‍എ ഹോസ്റ്റലില്‍ തങ്ങി കേരളത്തിലെ പ്രമുഖരായ രാഷ്‌ട്രീയ നേതാക്കളുടെ ചിത്രങ്ങള്‍ രാധാകൃഷ്ണന്‍ തയ്യാറാക്കി.

ഭരണാധികാരികള്‍, ചലച്ചിത്ര താരങ്ങള്‍, രാഷ്‌ട്രീയ നേതാക്കള്‍, സാഹിത്യ സാംസ്‌കാരിക നായകര്‍ തുടങ്ങി പ്രശസ്തരും അപ്രശസ്തരുമായ നിരവധിപേരുടെ പോര്‍ട്രെയിറ്റുകളാണ് രാധാകൃഷ്ണന്‍ പകര്‍ത്തിയത്. മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയില്‍ തുടങ്ങുന്നു പ്രമുഖരുടെ പട്ടിക. മുന്‍ പ്രധാനമന്ത്രിമാരായ മന്‍മോഹന്‍സിങ്, രാജീവ് ഗാന്ധി, മുന്‍ പ്രസിഡന്റുമാരായ പ്രതിഭാ പാട്ടീല്‍, എ.പി.ജെ. അബ്ദുള്‍കലാം, മുന്‍ മുഖ്യമന്ത്രിമാരായ ഇഎംഎസ്, കരുണാകരന്‍, ഇ.കെ. നായനാര്‍, എ.കെ. ആന്റണി, വി.എസ്. അച്യുതാനന്ദന്‍, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, സാഹിത്യപ്രതിഭകളായ എം.ടി. വാസുദേവന്‍ നായര്‍, ഒഎന്‍വി, സിനിമാ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍, സിനിമാ താരങ്ങളായ സത്യന്‍, പ്രേംനസീര്‍, മോഹന്‍ലാല്‍, മമ്മൂട്ടി തുടങ്ങി ഒട്ടനവധിപേര്‍ ഈ പട്ടികയില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്.

ഇതുവരെ വരച്ചതില്‍ തനിക്കേറ്റവും തൃപ്തി നല്‍കിയ ചിത്രം ഇന്ദിരാഗാന്ധിയുടേതാണെന്ന് രാധാകൃഷ്ണന്‍ പറയുന്നു. ഏതാണ്ട് ഒരു വര്‍ഷമെടുത്ത് വരച്ച ഈ ചിത്രം അത് സാക്ഷ്യപ്പെടുത്തുന്നു. ഇന്ദിരയുടെ ഗാംഭീര്യവും രാധാകൃഷ്ണന്റെ വൈഭവവും പ്രകടമാകുന്ന ഒരു ചിത്രം. ഫോട്ടോയോ വരച്ചതോ എന്ന് സംശയം ജനിപ്പിക്കുന്ന ഈ ചിത്രം ഇന്ദിരയ്‌ക്കും ഏറെ പ്രിയമായി. ഇന്ദിര പ്രധാനമന്ത്രിയായിരിക്കുമ്പോള്‍ തിരുവനന്തപുരത്ത് രാജ്ഭവനില്‍വച്ച് രാധാകൃഷ്ണന്‍ നേരിട്ട് ചിത്രം ഇന്ദിരയ്‌ക്ക് സമ്മാനിച്ചു. ഇന്ദിരയുടെ മനം കവര്‍ന്ന ഈ ചിത്രം ഇപ്പോഴും ദല്‍ഹി എഐസിസി ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ മായാത്ത ചിരി സമ്മാനിച്ച് നില്‍ക്കുന്നു.

മുന്‍രാഷ്‌ട്രപതി എ.പി.ജെ. അബ്ദുള്‍ കലാമിന്റെ ചിത്രം താജ് മലബാറില്‍വച്ച് കലാമിനു നല്‍കി പ്രശംസനേടി. അബ്ദുള്‍ കലാം രാധാകൃഷ്ണനെപറ്റി ”അതുല്യപ്രതിഭ” എന്നര്‍ത്ഥം വരുന്ന പദം ആ ചിത്രത്തില്‍ എഴുതിച്ചേര്‍ത്തുവത്രെ.

കലാമിന്റെയും എംടിയുടെയും ശുപാര്‍ശയെ തുടര്‍ന്ന് ‘കലാക്ഷേത്രം’ എന്നപേരില്‍ ഒരു ചിത്രകലാപഠനകേന്ദ്രം തുടങ്ങാന്‍ രാധാകൃഷ്ണനു സര്‍ക്കാര്‍ സഹായം നല്‍കി. ഇവിടെ ലളിതകലാ അക്കാദമിയുടെ സഹായത്തോടെയാണ് ചിത്രരചനാ ക്ലാസ് നടക്കുന്നത്. മുപ്പതോളം കുട്ടികള്‍ ഇവിടെനിന്നും ഫ്രീഹാന്‍ഡ് മുതല്‍ ഡിപ്ലോമവരെയുള്ള കോഴ്‌സുകളില്‍ പരിശീലനം നേടുന്നു. അഞ്ചുവര്‍ഷങ്ങള്‍കൊണ്ട് താന്‍ പഠിച്ചത് അഞ്ചുമാസം കൊണ്ട് പുതുതലമുറയ്‌ക്ക് പകര്‍ന്നുനല്‍കാനുള്ള ശ്രമമാണ് ഈ സ്ഥാപനത്തിലൂടെ രാധാകൃഷ്ണന്‍ നടത്തുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)
India

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

India

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)
India

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

Kerala

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)
India

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

ഇരിങ്ങാലക്കുടയില്‍ ബിജെപി ബൂത്ത് പ്രസിഡന്റിന് കുത്തേറ്റു

വാരണാസിയിലെ സന്യാസിമാരിൽ ഭൂരിഭാ​ഗവും കള്ള സ്വാമിമാർ ; കൊലപാതകം അടക്കം ചെയ്തിട്ട് അവിടെ വന്ന് ഒളിച്ച് താമസിക്കുകയാണ് ; ആര്യ

കണ്ണൂര്‍ ജില്ലയില്‍ 78.60 ശതമാനം പോളിംഗ്

ഭക്ഷണചിലവ് തന്നെ ലക്ഷങ്ങൾ , ഒരു ദിവസം വിളമ്പുന്നത് 18,000 വിഭവങ്ങൾ! ഈ യുഎസ് വിമാനവാഹിനി കപ്പലിലെ അടുക്കള ഞെട്ടിക്കും

പോളിംഗ് കഴിഞ്ഞ ഉടന്‍ മറ്റ് സ്ഥാനാര്‍ത്ഥികള്‍ വിജയസാധ്യാതചര്‍ച്ചകളില്‍ മുഴുകിയപ്പോള്‍ മാതൃകയായി യുവ ബിജെപി സ്ഥാനാര്‍ത്ഥി സന്ദീപ് വാചസ്പതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.