തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതോടെ തിരുവനന്തപുരം നഗരസഭയുടെ കന്നി ബജറ്റ് അവതരണം പാളി. തെരഞ്ഞെടുപ്പ് മൂന്‍കൂട്ടി കണ്ട് ബജറ്റിനുവേണ്ടി മുന്നൊരുക്കങ്ങള്‍ നടത്തിയില്ലെന്ന് ബിജെപി കൗണ്‍സിലര്‍മാര്‍ ആരോപിച്ചു. വാഴോട്ടുകോണം ഉപ-തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ പെരുമാറ്റച്ചട്ടം നഗരസഭക്ക് ബാധകമായതിനാലാണ് ബജറ്റ് അവതരണം നടക്കാതെ പോയതെന്ന് മേയര്‍.
മാര്‍ച്ച് മാസത്തില്‍ ഉപ-തെരഞ്ഞെടുപ്പും തൊട്ടടുത്ത് തന്നെ നിയമസഭ തെരഞ്ഞെടുപ്പിനുമുള്ള പ്രഖ്യാപനം ഉണ്ടാകുമെന്ന് അറിഞ്ഞിട്ടും ബജറ്റ് മുന്നൊരുക്കങ്ങളൊന്നും നഗരസഭ നടത്തിയിരുന്നില്ലെന്ന് ഇന്നലെ കൂടിയ കൗണ്‍സില്‍ യോഗത്തില്‍ നിന്നും വ്യക്തമാണ്. നഗരസഭ കൗണ്‍സിലിന്റെ അടിയന്തിര യോഗമായിരുന്നു ഇന്നലെ കൂടിയത്. ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് യോഗം കൂടാന്‍ തീരുമാനിച്ചിരുന്നെങ്കിലും ദല്‍ഹിയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വാര്‍ത്താസമ്മേളനം വിളിച്ചിരിക്കുന്നതിനാല്‍ 2.30ന് തന്നെ യോഗം ചേര്‍ന്നു. തെരഞ്ഞെടുപ്പ് പ്രഖ്യാപനം മുന്നില്‍ക്കണ്ട് 2015-16 വാര്‍ഷിക പദ്ധതി ഭേദഗതിയിലെ ഡിപിസി അംഗീകാരം ലഭിച്ചിട്ടുള്ള വിവിധ ജനകീയാസൂത്രണ പദ്ധതികളുടെ ഗുണഭോക്തൃ ലിസ്റ്റ് അംഗീകരിക്കുന്നതിനായിരുന്നു അടിയന്തിര യോഗം. ചര്‍ച്ച കൂടാതെ തന്നെ അജണ്ട വായിച്ച് പാസ്സാക്കി യോഗം പിരിഞ്ഞു. യോഗം പിരിഞ്ഞതിനു ശേഷമായിരുന്നു ചില കൗണ്‍സിലര്‍മാര്‍ എത്തിയത്. ഗുണഭോക്തൃ ലിസ്റ്റ് രാവിലെ ധൃതിപിടിച്ച് തയ്യാറാക്കിയതായിരുന്നു.
നിത്യനിദാന ചെലവുകളുടെ തുക വിനിയോഗിക്കുന്നതിനു വേണ്ടി 8ന് കൗണ്‍സില്‍ യോഗം വീണ്ടും ചേരുന്നുണ്ട്. എന്നാല്‍ നടന്നുവരുന്ന പദ്ധതികളുടെയും നിത്യനിദാന ചെലവുകള്‍ക്ക് വിനിയോഗിക്കുന്നതിനുമുള്ള തുക മാത്രമെ പാസ്സാക്കാന്‍ സാധിക്കൂ. ഇനി തെരഞ്ഞടുപ്പ് കഴിഞ്ഞ് സമ്പൂര്‍ണ്ണ ബജറ്റ് പാസ്സാക്കാന്‍ സാധിക്കുമെങ്കിലും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുള്ള വിവിധ പദ്ധതികളുടെ ഫണ്ട് പൂര്‍ണ്ണമായും ലഭിക്കണമെന്നില്ല.
നഗര വാസികള്‍ പ്രതീക്ഷയോടെ കാത്തിരുന്നതാണ് കന്നി ബജറ്റ്. വിളപ്പില്‍ശാല മാലിന്യസംസ്‌ക്കരണ പ്ലാന്റ് പൂര്‍ണ്ണമായും നിലച്ചതോടെ നഗരം നേരിടുന്ന ഗുരുതര മാലിന്യ പ്രശ്‌നത്തിന് പ്രിതിവിധി ബജറ്റില്‍ ഉണ്ടാകുമെന്ന് പ്രിതീക്ഷിച്ചിരുന്നു. അതോടൊപ്പം മറ്റ് ക്ഷേമ പദ്ധതികളും.
നഗരസഭക്ക് സംഭവിച്ചത് പരിചയക്കുറവെന്ന് വിഗദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ദീര്‍ഘ വീഷണമില്ലാതെ മേയര്‍ക്കും സംഘത്തിനും സംഭവിച്ച ഭരണപരിചയക്കുറവാണ് ഇതിന് കാരണം. രണ്ട് തെരഞ്ഞെടുപ്പുകളും മുന്നില്‍ക്കണ്ട് സര്‍ക്കാരില്‍ നിന്നും അനുമതി വാങ്ങി ഫെബ്രുവരി ആദ്യ വാരം ബജറ്റ് അവതരിപ്പിക്കാനാകുമായിരുന്നു. ബജറ്റ് അവതരിപ്പിച്ച് പൂതിയ പദ്ധതികള്‍ പ്രഖ്യാപിക്കാതെ പത്ത് ലക്ഷം നഗരവാസികളെ നഗരസഭ പറ്റിച്ചിരിക്കുകയാണെന്ന് ബിജെപി കൗണ്‍സില്‍പാര്‍ട്ടി ഉപ നേതാവ് എം.ആര്‍. ഗോപന്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: