Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അവിടുന്നാണിനി അഭയം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 4, 2016, 08:31 pm IST
in Samskriti

അക്രൂരന്‍ ഹസ്തിനപുരത്തിലേയ്‌ക്കു പോയി. അവിടെ അദ്ദേഹം വൃദ്ധനായ ധൃതരാഷ്‌ട്രരെ കണ്ടു. അദ്ദേഹത്തിന്റെ പുത്രന്മാരെയും മന്ത്രിമാരെയും ഭീഷ്മപിതാമഹനെയും അദ്ദേഹം സന്ദര്‍ശിച്ചു. അവരെല്ലാം അക്രൂരനുമായി ആശംസകള്‍ കൈമാറി.

പാണ്ഡുപുത്രന്മാര്‍ക്ക് പക്ഷപാതപരമായാണ് വൃദ്ധരാജാവില്‍ നിന്നുളള പെരുമാറ്റമെന്ന് കുന്തിയും വിദുരനും അക്രൂരനോട് പറഞ്ഞു. രാജാവ് തന്റെ ദുഷ്ടപുത്രന്മാരോടുളള മമത കൊണ്ട് പാണ്ഡുപുത്രന്മാരോട് അനീതി കാണിക്കുന്നുവെന്ന് അക്രൂരന്‍ മനസ്സിലാക്കി. കണ്ണീരോടെ കുന്തി അക്രൂരനോട് പറഞ്ഞു: ‘മഥുരയിലുളള എന്റെ ബന്ധുജനങ്ങള്‍ക്ക് എന്നെ ഓര്‍മ്മയുണ്ടോ എന്തോ? എന്റെ ദിവ്യനായ മരുമകന്‍ കൃഷ്ണന്‍ എന്തു പറയുന്നു? അവന് ഞങ്ങളെപ്പറ്റി – അവന്റെ സ്വന്തം ആള്‍ക്കാരെപ്പറ്റി – ഒരു ചിന്തയെങ്കിലുമുണ്ടോ? ഞങ്ങള്‍ സ്വന്തം ഭര്‍ത്തൃസഹോദരനില്‍ നിന്നും അദ്ദേഹത്തിന്റെ പുത്രന്മാരില്‍ നിന്നും അനുഭവിക്കുന്ന അനീതി അവനറിയുന്നുണ്ടോ? അവന്‍ വന്നു് ഞങ്ങള്‍ക്ക് ശാന്തിയേകി ഈ ദുരിതത്തില്‍ നിന്നു് ഞങ്ങളെ കരകയറ്റുമോ?’ കൃഷ്ണനെപ്പറ്റിയോര്‍ത്ത് കുന്തീദേവി ഇങ്ങനെ ഉറക്കെ പ്രാര്‍ത്ഥിക്കാന്‍ തുടങ്ങി.

‘കൃഷ്ണ കൃഷ്ണാ, മഹായോഗിന്‍ , വിശ്വാത്മന്‍ , വിശ്വഭാവനന്‍ , അവിടുത്തെ പാദത്തില്‍ അഭയം തേടിയിരിക്കുന്ന ദുഃഖിതരായ എന്നെയും കുട്ടികളെയും സംരക്ഷിച്ചാലും. അവിടുത്തെ അഭയമല്ലാതെ മറ്റൊന്നും പരമുക്തിപ്രദമായിട്ട് ഞാന്‍ കാണുന്നില്ല. അവിടുത്തേയ്‌ക്കു നമസ്‌കാരം.’ അക്രൂരന്‍ കുന്തിയെ സമാധാനിപ്പിക്കാന്‍ ശ്രമിച്ചു. അവളുടെ പുത്രന്മാര്‍ ദേവന്മാരില്‍ നിന്നുണ്ടായവരായതുകൊണ്ട് അവരുടെ സംരക്ഷ ഉറപ്പാണെന്ന് അക്രൂരന്‍ ഓര്‍മ്മിപ്പിച്ചു.

മഥുരയ്‌ക്കു മടങ്ങും മുന്‍പ് അക്രൂരന്‍ ധൃതരാഷ്‌ട്രരെ സമീപിച്ച് ഇങ്ങനെ ഉപദേശിച്ചു: ‘അവിടുന്നിപ്പോള്‍ സിംഹാസനത്തിലിരിക്കുന്നത് അനുജനായ പാണ്ഡു കാലം പൂകിയതു കൊണ്ടാണല്ലോ. ഇത് അവിടേയ്‌ക്ക് വലിയൊരുത്തരവാദിത്വം നല്‍കുന്നു. അങ്ങ് സ്വപുത്രന്മാരോടും പാണ്ഡുപുത്രന്മാരോടും പക്ഷപാതം കാണിക്കാതെയിരുന്നാല്‍ മാത്രമേ അവിടുത്തെ ജോലി ഐശ്വര്യപൂര്‍ണ്ണമായി നിര്‍വ്വഹിക്കാന്‍ സാധിക്കുകയുളളു.

എന്തൊക്കെയായാലും മറ്റുളളവരുമായി നമുക്കുളള ബന്ധുത്വം എന്നേയ്‌ക്കുമുളളതല്ല തന്നെ. നാം അവരോടൊപ്പം എന്നെന്നേയ്‌ക്കും ജീവിക്കാന്‍ പോകുന്നില്ല. ഒരുവന്‍ ഏകനായി ജനിക്കുന്നു. ഏകനായി മരിക്കുന്നു. അയാള്‍ സ്വകര്‍മ്മങ്ങളുടെ സല്‍ഫലം ആസ്വദിക്കുകയും ദുഷ്‌കര്‍മ്മഫലം അനുഭവിക്കുകയും ചെയ്യുന്നു. ഇതും തനിച്ചു തന്നെ. അതുകൊണ്ട് മറ്റുളളവരെ കുറ്റം പറയുന്നതില്‍ കാര്യമില്ല. ധാര്‍മ്മികമായും അധാര്‍മ്മികമായും നാം സംഭരിച്ചു വയ്‌ക്കുന്നുതൊന്നും നമുക്ക് അവസാനം കൂടെ കൊണ്ടു പോകാനും സാധിക്കയില്ല. പാപമോ പുണ്യമോ മാത്രമേ അവന്റെ കൂടെ പോകുന്നുളളൂ. ഇഹലോകം വെറുമൊരു നീണ്ട സ്വപ്‌നമാണെന്നു മനസ്സിലാക്കുക. സ്വന്തം ബന്ധുജനങ്ങളോട് അമിതമായ മമതാമോഹം കൊണ്ട് മറ്റുളളവരോട് അനീതി കാണിക്കാനിടവരരുത്.’

അക്രൂരന്റെ ജ്ഞാനോപദേശത്തെ ആദരിച്ചുവെങ്കിലും തന്റെ നിസ്സഹായാവസ്ഥ ധൃതരാഷ്‌ട്രര്‍ അറിയിച്ചു. സ്വപുത്രന്മാരുടെ ദുഷ്ടത മനസ്സിലാക്കിയിട്ടുപോലും അവരുമായുളള മമതാമോഹത്തില്‍നിന്നു് വിട്ടുനില്‍ക്കാന്‍ അദ്ദേഹത്തിനായില്ല.. യാദവകുലത്തില്‍ അവതരിച്ചിട്ടുളള ആ മഹാപ്രഭുവിന്റെ ഇഛയെ തടുക്കാനാര്‍ക്കു കഴിയും? ഭൂമിയുടെ ഭാരം കുറയ്‌ക്കാനായാണല്ലോ അദ്ദേഹത്തിന്റെ ജനനം. ദുര്‍ഗ്രാഹ്യമാണ് അവിടുത്തെ ലീലകള്‍. ആ ഭഗവാനെ ഞാന്‍ നമസ്‌കരിക്കുന്നു. ഇവരുടെയെല്ലാം കഥകളുമായി അക്രൂരന്‍ മഥുരക്ക് മടങ്ങി കൃഷ്ണനോടും ബലരാമനോടും എല്ലാ കാര്യങ്ങളും പറയുകയും ചെയ്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യുഡിഎഫ് പറ്റിച്ചു; ജെഎസ്എസ് രാജന്‍ബാബു വിഭാഗത്തില്‍ പൊട്ടിത്തെറി, ഭൂരിപക്ഷം പേരും പാര്‍ട്ടി വിട്ടു

India

അക്ബർ റോഡിലെയും റെയ്‌സിന റോഡിലെയും പാർട്ടി ഓഫീസുകൾ മാർച്ച് 28 നകം ഒഴിയണം; കോൺഗ്രസിന് നോട്ടീസ്

Kerala

അജിമോന് കൃത്യമായ ലക്ഷ്യമുണ്ട്; സമഗ്ര പുരോഗതിയും ജനക്ഷേമവും

Kerala

ഭാരതത്തിനൊപ്പം കേരളവും വളരണം; കേരളത്തിലെ ജനങ്ങളെ കബളിപ്പിക്കാന്‍ കോണ്‍ഗ്രസും സിപിഎമ്മും കപടമത്സരത്തില്‍: അനില്‍ ആന്റണി

Kerala

വീട്ടിൽ പോയി ചോദിക്ക് എന്നത് ജനാധിപത്യപരമല്ല; പഴയ മാർക്സിസ്റ്റ്‌ ചൈനയിൽ നടക്കും ഇന്ത്യയിൽ നടക്കില്ല: രാജീവ് ചന്ദ്രശേഖർ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മാളയില്‍ സിപിഐ മുതിര്‍ന്ന നേതാവ് അടക്കം അന്‍പതോളം പേര്‍ പാര്‍ട്ടി വിട്ടു, വടക്കാഞ്ചേരിയില്‍ യൂത്ത് കോൺഗ്രസ് നേതാവ് പാർട്ടി വിട്ടു

62 ലക്ഷം രൂപയുമായി കർണാടക സ്വദേശി തൃശൂരിൽ പിടിയിൽ; വിശദമായ അന്വേഷണത്തിന് ആദായ നികുതി വകുപ്പ്

‘ അയ്യപ്പസ്വാമിയുടെ സ്വർണ്ണം കട്ട ഇവിടെ എന്റെ സ്വർണം വെറുതെ വിടുമെന്ന് തോന്നുന്നുണ്ടോയെന്ന് മെസി ചോദിച്ചു ‘

മൊണാലിസയുടെ വിവാഹത്തിൽ ഇടത് നേതാക്കൾക്ക് കുരുക്ക് മുറുകുന്നു; അരുമാനൂർ ക്ഷേത്രത്തിൽ തെളിവെടുപ്പ് നടത്തി എസ് സി/എസ് ടി കമ്മിഷൻ

്പ്രസിഡന്റ് സ്ഥാനം രാജിവെച്ച് സഹാകരികള്‍ക്കൊപ്പം നിന്ന പൊന്‍താമര പിള്ള

തെരഞ്ഞെടുപ്പ് വേളയില്‍ സിപിഎം വിയര്‍ക്കുന്നു; അടൂര്‍ സഹകരണ ബാങ്കില്‍ നടന്നത് വന്‍ അഴിമതി ഇങ്ങനെ

സിപിഎമ്മിലെ സ്ത്രീ പീഡനങ്ങള്‍ തുറന്നുകാട്ടി മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്; നവോത്ഥാന മതില്‍ തീര്‍ത്തവര്‍  വനിതാ സഖാക്കളെ വേട്ടയാടുന്നു

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് വൈദ്യുതി ഭവന് മുന്നില്‍ വൈദ്യുതി മസ്ദൂര്‍ സംഘം സംഘടിപ്പിച്ച ധര്‍ണ ബിഎംഎസ് സംസ്ഥാന സെക്രട്ടറി കെ.വി. മധുകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു

നഷ്ടപരിഹാരം ജീവനക്കാരില്‍ അടിച്ചേല്‍പ്പിക്കരുത്: വൈദ്യുതി മസ്ദൂര്‍ സംഘം

ശീരാമകൃഷ്ണ മഠത്തിന്റെയും മിഷന്റെയും അധ്യക്ഷന്‍ സ്വാമി ഗൗതമാനന്ദയെ കാലടി ശ്രീരാമകൃഷ്ണ അദ്വൈതാശ്രമ കവാടത്തില്‍ പൂര്‍ണകുംഭം നല്‍കി സ്വീകരിക്കുന്നു

സ്വാമി ഗൗതമാനന്ദയ്‌ക്ക് ഉജ്വല സ്വീകരണം

പട്ടികജാതി സംവരണം; സുപ്രീംകോടതി വിധി സ്വാഗതാര്‍ഹം: വിഎച്ച്പി

ബിഎഫ്എ തോറ്റ വിദ്യാര്‍ത്ഥിയെ ജയിപ്പിച്ചു; രേഖകള്‍ ഇന്ന് ഗവര്‍ണര്‍ക്ക് കൈമാറും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.