ആലപ്പുഴ: കാവുസംരക്ഷണ സഹായ പദ്ധതി ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ അട്ടിമറിക്കുന്നതായി ആക്ഷേപമുയരുന്നു. പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട് 1984 മുതല്‍ കേരളത്തിലെ കാവു സംരക്ഷണത്തിനായി കേന്ദ്ര പരിസ്ഥിതി വകുപ്പ് നല്‍കിവരുന്ന സാമ്പത്തിക സഹായത്തിന് പരിധി ഏര്‍പ്പെടുത്തിയിരുന്നെങ്കിലും സസ്ഥാന സര്‍ക്കാരുകള്‍ ഭൂവിസ്തൃതി നോക്കാതെ എല്ലാകാവുകള്‍ക്കും സാമ്പത്തിക സഹായം നല്‍കുന്ന പദ്ധതിയാണ് നടപ്പാക്കിയത്. എന്നാല്‍ ഇപ്പോള്‍ അമ്പതു സെന്റില്‍ കുറഞ്ഞ കാവുകള്‍ക്ക് സഹായത്തിന് അര്‍ഹതയില്ലെന്നും ചെറിയ കാവുകാരെ കുറ്റിക്കാവുകള്‍ എന്ന് വിളിച്ചും ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന സംഘടനകളെയും അധിക്ഷേപിക്കുന്നതുമായ നയമാണ് ഫോറസ്റ്റിലെ ഉദ്യോഗസ്ഥര്‍ സ്വീകരിക്കുന്നത്.
ഇതുസംബന്ധിച്ച് കളക്ടര്‍ക്ക് സംഘടന നിവേദനം സമര്‍പ്പിച്ചിട്ട് നാളിതുവരെ യാതൊരു നടപടിയുമുണ്ടായില്ല. ഇതുസംബന്ധിച്ച് അന്വഷിക്കണമെന്നും ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും കേരള കാവ് പരിസ്ഥിതി സംരക്ഷണ സമിതി ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. ബേബി പാറക്കാടന്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി എന്‍.എന്‍. ഗോപിക്കുട്ടന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ശ്യാം ആര്യാട്, ജി.കെ. നമ്പൂതിരി, കളവംകോട് സി.വി. രാജപ്പന്‍, ചന്ദ്രിക സുരേന്ദ്രന്‍, രാധാമണി ടീച്ചര്‍, ആര്യാട് സിദ്ധിഖ് എന്നിവര്‍ സംസാരിച്ചു.
















