കുട്ടനാട്: കുട്ടനാട്ടിലെ രൂക്ഷമായ കുടിവെള്ള ക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ട് ബിജെപിയുടെ നേതൃത്വത്തില്‍ കുട്ടനാട് താലൂക്ക് ആഫീസ് ഉപരോധിച്ചു. കുടിവെള്ളക്ഷാമത്തിന് പരിഹാരം കാണുന്നില്ലെങ്കില്‍ എംഎല്‍എയെയും എംപിയെയും സ്വതന്ത്രമായി സഞ്ചരിക്കാന്‍ അനുവദിക്കില്ലെന്ന് ഉപരോധസമരം ഉദ്ഘാടനം ചെയ്ത് ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി കെ. ജയകുമാര്‍ പറഞ്ഞു.
നിയോജകമണ്ഡലം പ്രസിഡന്റ് എം.ആര്‍. സജീവ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ഉപാദ്ധ്യക്ഷന്‍ പി.കെ. വാസുദേവന്‍, സെക്രട്ടറിമാരായ ഗീതാരാംദാസ്, സുഗന്ധിരാജ്, ഡി. പ്രസന്നകുമാര്‍, വിധു പ്രസാദ്, ജി. ശ്രീകുമാരി എന്നിവര്‍ സംസാരിച്ചു.
ബ്ലോക്ക് ജങ്ഷനില്‍ നിന്നാരംഭിച്ച പ്രകടനത്തിന് ഗ്രാമപഞ്ചായത്തംഗങ്ങളായ ദിനേശ്കുമാര്‍, സതിയമ്മ, ലതാ ഓമനക്കുട്ടന്‍, ഗണേഷ്‌കുമാര്‍, ദീപാ ഗോപകുമാര്‍, മോഹനചന്ദ്രന്‍, എ.എന്‍. ഹരിദാസ്, ജി. സുകുമാരന്‍ നായര്‍, സുരേഷ് പര്യാത്ത് എന്നിവര്‍ നേതൃത്വം നല്‍കി.
















