തിരുവനന്തപുരം: വാഴോട്ടുകോണം ഉപതെരഞ്ഞെടുപ്പ് പരസ്യ പ്രചാരണം സമാപിച്ച ഇന്നലെ ബിജെപിയുടെ ആവേശകരമായ കൊട്ടിക്കലാശം. സ്ഥാനാര്‍ത്ഥി പി.ജി. ശിവശങ്കരന്‍ നായരുടെ വാഹന പ്രചരണ ജാഥയും ബൈക്ക് റാലിയുമായി പ്രവര്‍ത്തകര്‍ വാര്‍ഡിനെ ആവേശോജ്വലമാക്കി. എല്‍ഡിഎഫിനേയും യുഡിഎഫിനേയും പിന്തള്ളിക്കൊണ്ട് ബിജെപി തരംഗമുയര്‍ത്തി പ്രവര്‍ത്തകരും നാട്ടുകാരുമുള്‍പ്പെടെ നൂറുകണക്കിനുപേരാണ് ബിജെപിയുടെ കൊട്ടിക്കലാശത്തിനായി എത്തിയത്. വിജയസാധ്യത ബിജെപിക്കായതോടെ എല്‍ഡിഎഫും യുഡിഎഫും നിലവില്‍ പിന്‍മാറിയ പ്രതീതിയാണ് വാര്‍ഡില്‍. ബിജെപിക്കെതിരെ പാഴ്
കൊട്ടികലാശത്തിന്റെ അവസാന മിനിറ്റില്‍ ബിജെപി സ്ഥാനാര്‍ത്ഥി പി.ജി. ശിവശങ്കരന്‍ നായരുടെ പ്രചരണ വാഹനത്തിലേക്ക് അവേശത്തോടെ പ്രവര്‍ത്തകര്‍ പതാകയുമായി കയറിയപ്പോള്‍
പ്രചരണങ്ങള്‍ ഇരുമുന്നണികളും നടത്തിയിട്ടും മുസ്ലിങ്ങളടക്കമുള്ള വലിയൊരുവിഭാഗം ജനങ്ങള്‍ ബിജെപിക്കുവേണ്ടി തെരഞ്ഞെടുപ്പ് പ്രചരണത്തിനിറങ്ങിയിരിക്കുകയാണ്. അഞ്ചുമണിയോടെ കൊട്ടികലാശത്തിന് സമാപനമായി. കൊട്ടിക്കലാശത്തിന് സാക്ഷ്യം വഹിക്കാന്‍ ബിജെപി സംസ്ഥാന സെക്രട്ടറിമാരായ ശിവന്‍കുട്ടി, വി.വി. രാജേഷ്, ജില്ലാ പ്രസിഡന്റ് അഡ്വ. എസ്.സുരേഷ്, ജില്ല ജനറല്‍ സെക്രട്ടറി ബിജു പി. നായര്‍, മണ്ഡലം ഭാരവാഹികളായ പത്മകുമാര്‍, പ്രേമകുമാര്‍, മധു, എല്‍.ജെ.പി. ജില്ലാ പ്രസിഡന്റ് ഹാഷിം ലബ്ബ എന്നിവര്‍ എത്തിയിരുന്നു.
















