ശ്രീനഗര്‍: വടക്കന്‍ കശ്മീരിലെ പുല്‍വാമാ ജില്ലയില്‍ സുരക്ഷാസേന മൂന്ന് ഹിസ്ബുള്‍ മുജാഹിദ്ദിന്‍ ഭീകരരെ വധിച്ചു. ബുധനാഴ്ച രാത്രിയില്‍ ത്രാല്‍ പ്രദേശത്ത് സുരക്ഷാസേന നടത്തിയ തെരച്ചിലിലാണ് ഭീകരരെ വധിച്ചത്.
ആഷിക് ഹുസൈന്‍ ഭട്ട്, മുഹമ്മദ് ഇസാഖ് പാരേ, ആസിഫ് അഹമ്മദ് എന്നിവരാണ് കൊല്ലപ്പെട്ടത്. ഇതില്‍ ഭട്ട് എന്നയാള്‍ക്ക് കഴിഞ്ഞ കൊല്ലം ഉധംപൂരില്‍ ബിഎസ്എഫ് വാഹനവ്യൂഹത്തിനു നേരെ ആക്രമണം നടത്തിയതില്‍ പങ്കുണ്‌ടെന്ന് സുരക്ഷാസേന അറിയിച്ചു.
മൂന്നു എ.കെ 47 തോക്കുകളും ഏറ്റുമുട്ടല്‍ ഉണ്ടായ സ്ഥലത്തു നിന്നും കണ്ടെടുത്തിട്ടുണ്ട്. പ്രദേശത്ത് തെരച്ചില്‍ കൂടുതല്‍ ശക്തമാക്കിയിട്ടുണ്ടെന്നും സൈന്യം അറിയിച്ചു.
















