അമ്പലപ്പുഴ: കൃഷിക്കും ഗ്രാമീണ മേഖലയ്‌ക്കും മുന്‍തൂക്കം നല്‍കി കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ച ബജറ്റ് കര്‍ഷകരെയും കാര്‍ഷിക മേഖലയെയും സമ്പൂര്‍ണമായി സംരക്ഷിച്ചുള്ള ബജറ്റാണെന്ന് ബിജെപി ദക്ഷിണമേഖലാ പ്രസിഡന്റ് വെള്ളിയാകുളം പരമേശ്വരന്‍. ബിജെപി ജില്ലാ തെരഞ്ഞെടുപ്പ് മാനേജ് മെന്റ് ശില്പശാല അമ്പലപ്പുഴയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ അടിസ്ഥാന സൗകര്യവികസനത്തിന് വലിയ പരിഗണന നല്‍കിക്കൊണ്ടും കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കാനുള്ള പദ്ധതികളും പ്രഖ്യാപിച്ചു. തൊഴിലുറപ്പ് പദ്ധതിക്കുള്ള വിഹിതം ഏറ്റവും കൂടുതല്‍ വര്‍ദ്ധിപ്പിച്ചു. സാധാരണക്കാരനും കര്‍ഷകര്‍ക്കുമായുള്ള ഒട്ടേറെ പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടും പ്രതിപക്ഷ കക്ഷികള്‍ ജനത്തെ തെറ്റിദ്ധരിപ്പിക്കാന്‍ അനാവശ്യ പ്രസ്താവനകല്‍ നടത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു. ജില്ലാ പ്രസിഡന്റ് കെ. സോമന്‍ അദ്ധ്യക്ഷത വഹിച്ചു. ദക്ഷിണമേഖലാ സംഘടനാ സെക്രട്ടറി എല്‍. പത്മകുമാര്‍, വിശ്വഹിന്ദുപരിഷത്ത് സംസ്ഥാന സംഘടനാ സെക്രട്ടറി എം.സി. വില്‍സന്‍, ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറിമാരായ കെ. ജയകുമാര്‍, ഡി. അശ്വിനീദേവ്, പി.കെ. വാസുദേവന്‍, എം.വി. ഗോപകുമാര്‍, കെ.ജി. കര്‍ത്താ, കൊട്ടാരം ഉണ്ണികൃഷ്ണന്‍, പാലമുറ്റത്ത് വിജയകുമാര്‍, സാനു സുധീന്ദ്രന്‍, ജി. ജയദേവ് എന്നിവര്‍ പ്രസംഗിച്ചു.
















