ആലപ്പുഴ: 1995 ജനുവരി ഒന്നു മുതല്‍ 2016 ജനുവരി 30 വരെയുള്ള കാലയളവില്‍ യഥാസമയം എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ (ഐഡന്റിറ്റി കാര്‍ഡില്‍ പുതുക്കേണ്ടുന്ന മാസം 94 ഒക്‌ടോബര്‍ മുതല്‍ നവംബര്‍ 2015 വരെ രേഖപ്പെടുത്തിയിട്ടുള്ളവര്‍ക്ക്) പുതുക്കാന്‍ കഴിയാതെ സീനിയോറിറ്റി നഷ്ടമായ ഉദേ്യാഗാര്‍ത്ഥികള്‍ക്ക് രജിസ്‌ട്രേഷന്‍ പുതുക്കുവാന്‍ സമയം അനുവദിച്ചു.
മേല്‍പ്പറഞ്ഞകാലയളവില്‍ സര്‍ക്കാര്‍/അര്‍ദ്ധ സര്‍ക്കാര്‍/ പൊതുമേഖലാ/തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേനയോ നേരിട്ടോ ജോലി ലഭിച്ച് നിയമാനുസൃതം വിടുതല്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങുകയും എന്നാല്‍ സര്‍ട്ടിഫിക്കറ്റ് 90 ദിവസത്തിനുള്ളില്‍ ചേര്‍ക്കാന്‍ കഴിയാതിരുന്നവര്‍ക്കും ജോലിക്ക് നിയമനം ലഭിച്ചിട്ടും വിവിധകാരണങ്ങളാല്‍ ജോലിയില്‍ പ്രവേശിക്കാതെ നിയമനാധികാരിയില്‍ നിന്നും നോണ്‍ ജോയിനിങ് ഡ്യൂട്ടി സര്‍ട്ടിഫിക്കറ്റ് യഥാസമയം ഹാജരാക്കാത്തതിനാല്‍ സീനിയോറിറ്റി നഷ്ടമായവര്‍ക്കും ഈ ആനുകൂല്യം ലഭിക്കും.
മെഡിക്കല്‍ ഗ്രൗണ്ടിലും ഉപരിപഠനാര്‍ത്ഥവും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചു മുഖേന ലഭിച്ച ജോലി പൂര്‍ത്തിയാക്കാനാവാതെ ജോലിയില്‍ നിന്നും വിടുതല്‍ ചെയ്തവര്‍ക്കും ആയതിനുള്ള തെളിവു സഹിതം അപേക്ഷിച്ചാല്‍ ഉത്തരവിന്റെ ആനുകൂല്യം ലഭിക്കും. അര്‍ഹതയുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് അസ്സല്‍ രജിസ്‌ട്രേഷന്‍ കാര്‍ഡും സര്‍ട്ടിഫിക്കറ്റുകളുമായി നേരിട്ട് ഹാജരാവുകയോ ദൂതന്‍ മുഖേനയോ മാര്‍ച്ച് 31 വരെയുള്ള ഏതെങ്കിലും പ്രവര്‍ത്തി ദിവസങ്ങളില്‍ അപേക്ഷ സമര്‍പ്പിക്കാം.
















