പൂച്ചാക്കല്‍: പാലങ്ങളിലെ വൈദ്യുതി വിളക്കുകള്‍ പ്രകാശിക്കുന്നില്ലെന്ന് ആക്ഷേപം. വൈദ്യുതി വിളക്കുകള്‍ പ്രകാശിക്കാതെയായിട്ടു വര്‍ഷം ഒന്നായി. തൈക്കാട്ടുശേരി, തുറവൂര്‍, അരുക്കുറ്റി, അരൂര്‍ പാലങ്ങളിലാണ് ദുരവസ്ഥ. കഴിഞ്ഞ മെയ്‌മാസത്തിലാണ് തൈക്കാട്ടുശേരി-തുറവൂര്‍ പാലം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത്.
കെ.സി. വേണുഗോപാല്‍ എംപിയുടെ ഫണ്ടില്‍ ഉള്‍പ്പെടുത്തി പാലത്തില്‍ മുഴുവന്‍ ലൈറ്റും സ്ഥാപിക്കും എന്ന് ഉദ്ഘാടന വേളയില്‍ എംപി പറഞ്ഞിരുന്നെങ്കിലും നാളിതുവരെയായിട്ടും വിളക്കുകള്‍ സ്ഥാപിച്ചിട്ടില്ല. അരൂക്കുറ്റി, അരുര്‍ പഞ്ചായത്തുകള്‍ക്ക് ചുമതയുള്ള പാലമാണ് അരുക്കുറ്റി-അരുര്‍പാലം.
ഇവിടുത്തെ ലൈറ്റുകള്‍ പ്രകാശിക്കാതെയായിട്ട് ഒരു വര്‍ഷം തികയുന്നു. ആകെ 20 ലൈറ്റുകളാണ് പാലത്തില്‍ ഉളളത്. അതില്‍ ഏഴെണ്ണം മാത്രമാണ് അരുക്കുറ്റി പഞ്ചായത്തിന്റെ അധികാര പരിധിയില്‍ വരുന്നത്. ബാക്കി 13 ലൈറ്റുകള്‍ അരുര്‍ പഞ്ചായത്തിന്റെ അധികാരപരിധിയിലാണ്.
പരിധികളും പരിമിതികളും പറഞ്ഞ് അധികൃതര്‍ ഒഴിഞ്ഞു മാറുമ്പോള്‍ ഇരുട്ടില്‍ ആകുന്നത് ജനങ്ങളാണ്.
















