മിര്‍പൂര്‍: ഏഷ്യ കപ്പ് ട്വന്റി 20യില്‍ ആതിഥേയരായ ബംഗ്ലാദേശിന് തിരിച്ചടി. സ്റ്റാര്‍ ബൗളര്‍ മുസ്താഫിസുര്‍ റഹ്മാന്‍ പരിക്കുമൂലം ടീമില്‍നിന്നു പുറത്തായി. ഇതോടെ മുസ്താഫിസൂറിന് ഏഷ്യാകപ്പിലെ ബാക്കി മത്സരങ്ങള്‍ നഷ്ടമായി. ഇന്ന് നിര്‍ണായക പോരാട്ടത്തില്‍ പാക്കിസ്ഥാനെ നേരിടാനിറങ്ങുന്ന ബംഗ്ലാദേശിന് മുസ്താഫിസൂറിന്റെ അഭാവം കനത്ത തിരിച്ചടിയാണ്.
കഴിഞ്ഞ ദിവസം ശ്രീലങ്കയ്‌ക്കെതിരേ നടന്ന മത്സരത്തിനിടെയാണ് മുസ്താഫിസൂറിന് പരിക്കേറ്റത്. മത്സരത്തില്‍ ബംഗ്ലാദേശ് ശ്രീലങ്കയെ പരാജയപ്പെടുത്തിയിരുന്നു. മുസ്താഫിസൂറിന് പകരം ഓപ്പണിംഗ് ബാറ്റ്‌സ്മാന്‍ തമിം ഇഖ്ബാലിനെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
















