അടൂര്‍: വെറ്റിലയുടെ വിലയിടിഞ്ഞത് കര്‍ഷകരെ വലയ്ക്കുന്നു. ഒരുകെട്ട് വെറ്റയ്ക്ക് 60 രൂപയാണ് ഇപ്പോള്‍ ലഭിക്കുന്നത്. എന്നാല്‍ കഴിഞ്ഞ ഡിസംബറില്‍ 170 രൂപവരെ കര്‍ഷകര്‍ക്ക് ലഭിച്ചിരുന്നു.
വെറ്റിലയുടെ വിലയിടിഞ്ഞതിന് പുറമെ വെററിലവളളി പടര്‍ത്താന്‍ ഉപയോഗിക്കുന്ന ഈറ,കാററാടി കഴകള്‍ എന്നിവയുടെയും വളത്തിന്റെയും വിലക്രമാതീതമായി ഉയരുകയാണ്.
താമരക്കുളത്തുനിന്നും ഈററ ക്യഷിസ്ഥലത്ത് എത്തിക്കണമെങ്കില്‍ ഒരുകെട്ടിന്400രൂപ നല്‍കണം.ഇരുപത് എണ്ണമുളള ഒരുകെട്ടിനുളളില്‍ പൊട്ടിയഈറയുണ്ടെങ്കില് അതുംകര്ഷകന് സഹിക്കണം.ഈററയ്ക്ക് ക്ഷാമംഅനുഭവപ്പെട്ടതോടെ വിലകുതിച്ചു കയറുകയാണ്. ഒരുകാററാടികഴയ്ക്ക് 300രൂപയും നല്‍കണം.കൂടാതെ വെററിലയ്ക്ക്വെയിലേല്ക്കാതിരിക്കാന് ആഗ്രോനെററും ആവിശ്യമാണ്. പളളിക്കല്‍,കടമ്പനാട് പഞ്ചായത്തുകളില്‍ വെറ്റിലക്യഷി ചെയ്തിരുന്നവരില് പലരുംമററു ക്യഷിയി ലേക്ക് തിരിഞ്ഞു.
ചിലയിടങ്ങളില്‍ പനക്യഷി യുംകരിമ്പ്ക്യഷിയും ആരംഭിച്ചവരുമുണ്ട്. കര്‍ഷകര്‍ വിപണിയിലെത്തിക്കുന്ന വെറ്റിലയ് ക്ക് കുറഞ്ഞ വിലയാണ്ലഭിക്കുന്നത്. എന്നാല്‍ കച്ചവടക്കാര്‍ ഇരട്ടിവിലയ്ക്കാണ് വില്‍ക്കുന്ന ത്.
ഇടനിലക്കാരാണ് ഇത്തരത്തില്‍ ലാഭമുണ്ടാക്കുന്നതെന്നാണ് കര്‍ഷകര്‍ പറയുന്നത്.ചന്തദിവസങ്ങളുടെ തലേന്നാണ് വെററില പറിച്ചെടുക്കുന്നത്. ് 20എണ്ണം വീതമുളളകെട്ടുകളാക്കി ചന്തയില്‍ എത്തിക്കുമ്പോള്‍ ലഭിക്കുന്നത് തുച്ഛമായ വിലമാത്രമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: