ഓമല്ലൂര്‍: ജന്മഭൂമി പ്രചാരപ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഓമല്ലൂര്‍ വാഴമുട്ടത്ത് ജന്മഭൂമി സൗഹൃദവേദി പ്രവര്‍ത്തനം ആരംഭിച്ചു. കോട്ടയം യൂണിറ്റ് ഡെവലെപ്പ്മെന്റ് മാനേജര്‍ എം.ബി.ഉണ്ണികൃഷ്ണന് ഉദ്ഘാടനം ചെയ്തു. യോഗക്ഷേമസഭ ജില്ലാ സെക്രട്ടറി സി.എന്‍.സോയ അദ്ധ്യക്ഷതവഹിച്ചു. പ്രചാരമാസത്തിന്റെ ഭാഗമായി പുതിയതായി വരിസംഖ്യ എടുത്തവര്‍ക്ക് ജില്ലാ കോര്‍ഡിനേറ്റര്‍ എന്‍.വേണു ജന്മഭൂമി പത്രം കൈമാറി.അയ്യപ്പസേവാസമാജം സംസ്ഥാന സെക്രട്ടറി കെ.സി.ജയന് സ്വാഗതവും അനീഷ് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: