Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

പാര്‍ത്ഥിവ് പട്ടേല്‍ കളിച്ചേക്കും ;ഫൈനല്‍ ഉറപ്പിക്കാന്‍ ടീം ഇന്ത്യ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 29, 2016, 10:28 pm IST
inSports

മിര്‍പൂര്‍: ഏഷ്യാകപ്പില്‍ ഇന്ത്യ-ശ്രീലങ്ക പോരാട്ടം. ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച ടീം ഇന്ത്യക്ക് ഇന്ന് ശ്രീലങ്കയെയും കീഴടക്കാന്‍ കഴിഞ്ഞാല്‍ ഫൈനല്‍ ഉറപ്പിക്കാം.

ഓപ്പണര്‍ ശിഖര്‍ ധവാന് പിന്നാലെ ഓപ്പണര്‍ രോഹിത് ശര്‍മ്മയും പരിക്കിന്റെ പിടിയിലാണെന്നാണ് വാര്‍ത്ത. ഇരുവരും ഇന്ന് കളിക്കാനിറങ്ങുമോ എന്ന കാര്യം ഉറപ്പില്ല. അങ്ങനെയായാല്‍ രഹാനെക്കൊപ്പം പാര്‍ത്ഥിവ് പട്ടേലായിരിക്കും ഇന്ത്യന്‍ ഇന്നിങ്‌സ് ഓപ്പണ്‍ െചയ്യുക. പാക്കിസ്ഥാനെതിരായ മത്സരത്തില്‍ മുഹമ്മദ് ആമീറിന്റെ യോര്‍ക്കര്‍ കാല്‍പാദത്തില്‍ കൊണ്ടതാണ് രോഹിതിനു വിനയായത്. എക്‌സറേയില്‍ എല്ലിന് പൊട്ടലൊന്നുമില്ലെങ്കിലും രോഹിത് ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ്. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും പരിക്കിനെ അവഗണിച്ചാണ് ധോണി കളത്തിലിറങ്ങിയിരുന്നത്.

ആദ്യ കളിയില്‍ ബംഗ്ലാദേശിനെയും രണ്ടാം പോരാട്ടത്തില്‍ പാക്കിസ്ഥാനെയും കീഴടക്കാന്‍ കഴിഞ്ഞതിന്റെ ആത്മവിശ്വാസത്തിലാണ് ടീം ഇന്ത്യ സിംഹളര്‍ക്കെതിരെ ഇന്ന് അങ്കത്തിനിറങ്ങുന്നത്. ബംഗ്ലാദേശിനെ 45 റണ്‍സിനും പാക്കിസ്ഥാനെ അഞ്ച് വിക്കറ്റിനുമാണ് ഇന്ത്യ കീഴടക്കിയത്. അടുത്തിടെ ശ്രീലങ്കക്കെതിരായ ട്വന്റി 20 പരമ്പരയില്‍ 2-1ന് വിജയിച്ചതിന്റെ മുന്‍തൂക്കവും ഇന്ത്യക്കുണ്ട്.

ബൗളര്‍മാര്‍ മിന്നുന്ന ഫോമിലാണെങ്കിലും ബാറ്റിങില്‍ ഏറെ പോരായ്‌മകളുണ്ട്. ബംഗ്ലാദേശിനെതിരെ മികച്ച ബാറ്റിങ് നടത്തിയ രോഹിത് ശര്‍മ്മയും ഓള്‍ റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയും പാക്കിസ്ഥാനെതിരെ പൂജ്യത്തിന് പുറത്തായി. ഏഷ്യാകപ്പില്‍ ആദ്യ മത്സരം കളിക്കാനിറങ്ങിയ അജിന്‍ക്യ രഹാനെയും (0) ഒരുറണ്‍സെടുത്ത സുരേഷ് റെയ്‌നയും നിരാശപ്പെടുത്തി. ട്വന്റി-20 സ്‌പെഷലിസ്റ്റ് സുരേഷ് റെയ്‌നയുടെ മങ്ങിയ ഫോം മധ്യനിരയില്‍ വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. പ്രത്യേകിച്ച് അടിച്ചുതകര്‍ക്കേണ്ട അവസാന ഒാവറുകളില്‍. ബൗളര്‍മാര്‍ തകര്‍ത്തെറിയുന്നതാണ് ആശ്വാസം. ആശിഷ് നെഹ്‌റയും ജസ്പ്രീത് ബുംറെയും തുടക്കത്തില്‍ തന്നെ വിക്കറ്റെടുത്ത് എതിരാളികളെ സമ്മര്‍ദത്തിലാക്കുന്നു.

ആര്‍. അശ്വിനും രവീന്ദ്ര ജഡേജയും മധ്യ ഓവറുകളില്‍ റണ്‍ വഴങ്ങാന്‍ പിശുക്ക് കാണിക്കുന്നുണ്ട്.

49 റണ്‍സെടുത്ത വിരാട് കോഹ്‌ലിയുടെ പ്രകടനമാണ് പാക്കിസ്ഥാനെതിരെ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. ബൗളര്‍മാരില്‍ 36-ാം വയസ്സിലെത്തിനില്‍ക്കുന്ന ആശിഷ് നെഹ്‌റയുടെ പ്രകടനം ഏറെ എടുത്തുപറയേണ്ടതാണ്.

നെഹ്‌റക്കൊപ്പം ജസ്പ്രീത് ബുംമ്‌റയും ഹാര്‍ദികും രവീന്ദ്ര ജഡേജയും പാക്കിസ്ഥാനെതിരെ മികച്ച ബൗളിങാണ് നടത്തിയത്. ബംഗ്ലാദേശിനെതിരായ മത്സരത്തിലും ബൗളര്‍മാര്‍ അരങ്ങുതകര്‍ത്തതോടെയാണ് ഇന്ത്യ വിജയം നേടിയത്. ശ്രീലങ്കക്കെതിരെ ബൗളര്‍മാര്‍ മികച്ചു പ്രകടനം നടത്തുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യ. ഒപ്പം ബാറ്റ്‌സ്മാന്മാരും അവസരത്തിനൊത്തുയര്‍ന്നാല്‍ അവസാനമത്സരം വരെ കാത്തിരിക്കാതെ ഇന്ത്യക്ക് ഫൈനല്‍ ഉറപ്പിക്കാം.

മറുവശത്ത് ശ്രീലങ്കയുടെ കാര്യം പരിതാപകരമാണ്. മുന്‍നിര ബാറ്റ്‌സ്മാന്മാരുടെ മോശം പ്രകടനമാണ് അവരെ കഷ്ടത്തിലാക്കുന്നത്. ആദ്യ മത്സരത്തില്‍ യുഎഇക്കെതിരെ കഷ്ടിച്ച് വിജയിച്ച സിംഹളര്‍ രണ്ടാം കളിയില്‍ ബംഗ്ലാദേശിനോട് അപ്രതീക്ഷിത തോല്‍വി ഏറ്റുവാങ്ങുകയായിരുന്നു. ബാറ്റിംഗിലും ബൗളിംഗിലും ഒറ്റയ്‌ക്കു മത്സരം ജയിപ്പിക്കാന്‍ ശേഷിയുള്ള താരങ്ങളില്ലെന്നതാണ് ദ്വീപുകാരെ അലട്ടുന്നത്. ദില്‍ഷന്‍ പഴയ ഫോമിന്റെ നിഴലാണ്. കുറച്ചെങ്കിലും ആശ്രയിക്കാവുന്നത് വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ദിനേഷ് ചണ്ടിമലിനെ മാത്രമാണ്.

ആഞ്ചലോ മാത്യൂസിന്റെ കാര്യവും വ്യത്യസ്തമല്ല. മികച്ചൊരു ഇന്നിങ്‌സ് മാത്യൂസ് കാഴ്ചവെച്ചിട്ട് ഏറെ നാളുകളായി. ഇന്ത്യയോട് കഴിഞ്ഞമാസം 2-1ന്റെ തോല്‍വിയേറ്റതിനു പകരം വീട്ടുക എന്ന ലക്ഷ്യത്തോടെയാണ് സിംഹളര്‍ ഇന്ന് ടീം ഇന്ത്യക്കെതിരെ ഇറങ്ങുക. ഇന്ന് ഇന്ത്യക്കെതിരെയും തോറ്റാല്‍ അവരുടെ പ്രതീക്ഷകള്‍ക്ക് കനത്ത തിരിച്ചടിയാകും. ലങ്കന്‍ നിരയില്‍ കഴിഞ്ഞ മത്സരത്തില്‍ ഇല്ലാതിരുന്ന പേസര്‍ മലിംഗയുടെ കാര്യവും സംശയത്തിലാണ്. ദീര്‍ഘകാലത്തെ ഇടവേളയ്‌ക്കുശേഷം ടീമിലെത്തിയ മലിംഗയെ പരിക്ക് വീണ്ടും പിടികൂടുകയായിരുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ചിത്രരാമായണം 25: രാവണനും ശുകനും

India

മൃഗബലിയുടെ ദൃശ്യങ്ങൾ പുറത്ത്: ക്ഷേത്രോത്സവത്തിൽ പോത്തിനെ ബലി നൽകിയ കോൺഗ്രസ് നേതാവിനെതിരെ കേസ്

Kerala

സുഹൃത്തുക്കളുടെ അശ്ലീലദൃശ്യങ്ങൾ പ്രചരിപ്പിച്ചു; യൂട്യൂബർ തൊപ്പിക്ക് വീണ്ടും പോലീസ് നോട്ടീസ്

Samskriti

സുഗ്രീവസഖ്യം എന്ന വഴികാട്ടി

Samskriti

നമാമി രാമം 25: അവിവേകത്തിനുമേല്‍ അഗ്‌നിജ്വാലകള്‍

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് സ്വർണവിലയിൽ റെക്കോഡ് കുതിപ്പ്

ഓൺലൈൻ ഷെയർ ട്രേഡിങ്ങിന്റെ പേരിൽ 1.34 കോടി രൂപ തട്ടി: ദുബായിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ സയ്യിദ് സഫ്വാൻ പിടിയിൽ

രാമസ്പര്‍ശം 25: ലങ്കയെ ഉണര്‍ത്തിയ തീ

‘ഞാൻ കാശിക്ക് പോകുന്നു’; കത്തെഴുതിവെച്ച് പ്ലസ് ടു വിദ്യാർത്ഥി നാടുവിട്ടു

സൗരവ് ഗാംഗുലിക്കും ഭാര്യയ്‌ക്കും വധഭീഷണി; അന്വേഷണം ആരംഭിച്ച് കൊൽക്കത്ത പോലീസ്

പിണറായിയിലേക്ക് സ്ഥലം മാറ്റിയതിൽ മനോവിഷമം: പഞ്ചായത്തിൽ യോഗത്തിനെത്തിയ ഹെൽത്ത് ഇൻസ്‌പെക്ടർ കുഴഞ്ഞുവീണു മരിച്ചു

തിരുവനന്തപുരം നഗരത്തിൽ ഇന്ന് രാത്രി മുതൽ ഗതാഗത നിയന്ത്രണം

സ്‌കൂളിലെത്താത്ത 7 വയസ്സുകാരിയെ തെരഞ്ഞ് അധ്യാപകർ എത്തിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്‌ച്ച! പിതാവും രണ്ടാനമ്മയും അറസ്റ്റിൽ

കൊളംബിയ ഭൂചലനത്തിൽ 132 മരണം, രാജ്യത്തെ വിമാനത്താവളങ്ങൾ താത്കാലികമായി അടച്ചു

പിറവത്ത് വനിതാ കൗൺസില‍ർക്കും ഭർത്തൃമാതാവിനും കുത്തേറ്റു, ഭർതൃപിതാവ് കസ്റ്റഡിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.