നെടുമുടി: നെടുമുടി നായര്‍ സമാജം ഹയര്‍ സെക്കണ്ടറി സ്‌കൂളിന്റെ ശതവാര്‍ഷികാഘോഷം വ്യാസ് സിവില്‍ സര്‍വ്വീസ് അക്കാദമി മാനേജിങ് ഡയറക്ടര്‍ അഡ്വ. ജയസൂര്യന്‍ പാലാ ഉദ്ഘാടനം ചെയ്തു. നൂറുവിദ്യാര്‍ത്ഥികള്‍ സ്വാഗതഗാനം ആലപിച്ചതോടെയാണ് ചടങ്ങിന് തുടക്കമായത്. തുടര്‍ന്ന് നൂറു വിദ്യാര്‍ത്ഥിനികല്‍ നൂറു നിലവിളക്കും തെളിയിച്ചു. ഡോ. അമ്പലപ്പുഴഗോപകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. കാസര്‍കോഡ് കേന്ദ്ര സര്‍വ്വകലാശാല ഫിനാന്‍ഷ്യല്‍ ഓഫീസര്‍ ഡോ. കെ. ജയപ്രസാദ് മുഖ്യപ്രഭാഷണം നടത്തി.
എന്‍എസ്എസ് കുട്ടനാട് താലൂക്ക് യൂണിയന്‍ പ്രസിഡന്റ് പ്രൊഫ. കെ.പി. നാരായണ പിള്ള മുഖ്യാതിഥിയായിരുന്നു. കരയോഗം പ്രസിഡന്റുമാരായ എം.പി.പി. പണിക്കര്‍, എം. ജയചന്ദ്രന്‍, കെ. രാജശേഖരന്‍ നായര്‍, വി.എന്‍. രാമചന്ദ്രന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. സ്‌കൂള്‍ മാനേജര്‍ ഡോ. കെ. ഗോപകുമാര്‍ സ്വാഗതവും എം. ദീപ നന്ദിയും പറഞ്ഞു. തുടര്‍ന്ന് ഗുരുവന്ദനം, അനുമോദനം, യാത്രയയപ്പു സമ്മേളനം എന്നിവയും നടന്നു.
















