പത്തനംതിട്ട: വേനല്‍ കടുത്തതിനാല്‍ വെയിലത്ത് പണിയെടുക്കുന്ന തൊഴിലാളികള്‍ക്ക് സൂര്യാഘാതം എല്ക്കുന്നത് ഒഴിവാക്കാന്‍ ജോലിസമയം പുനഃക്രമീകരിച്ച് ലേബര്‍ കമ്മീഷണര്‍ കെ.ബിജു ഉത്തരവായി. ഏപ്രില്‍ 30 വരെ പകല്‍ ഷിഫ്റ്റില്‍ ജോലിചെയുന്നവര്ക്ക് ഉച്ചയ്ക്ക് 12 മുതല്‍ മൂന്നുവരെ വിശ്രമവേളയായിരിക്കും. ഇവരുടെ ജോലിസമയം രാവിലെ ഏഴു മുതല്‍ വൈകിട്ട് ഏഴുവരെയുള്ള സമയത്തിനുള്ളില്‍ എട്ടുമണിക്കൂറായി നിജപ്പെടുത്തണം. രാവിലെയും ഉച്ചയ്ക്കുശേഷവുമുള്ള ഷിഫ്റ്റുകളിലെ ജോലിസമയം യഥാക്രമം ഉച്ചയ്ക്ക് 12 ന് അവസാനിക്കുകയും വൈകിട്ട് മൂന്നിന് ആരംഭിക്കുകയും ചെയ്യും. ജില്ലാ ലേബര്‍ ഓഫീസര്‍മാര്‍ തൊഴിലിടങ്ങളില്‍ നേരിട്ട് പരിശോധന നടത്തി റിപ്പോര്‍ട്ട് നല്കാന് കമ്മീഷണര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: