ഇസ്രത്ത് ജഹാന് കേസില്‍ തിരിമറി നടത്താന്‍ കോണ്‍ഗ്രസ് നടത്തിയ രാഷ്ട്രീയ കളി തുറന്നു കാട്ടപ്പെട്ടിരിക്കുന്നു. മുന്‍ കേന്ദ്ര ആഭ്യന്തര സെക്രട്ടറി ജി.കെ. പിള്ളയാണ,് ഗുജറാത്ത് സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ നടത്തിയ നീക്കങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ബിജെപിയേയും അതിന്റെ നേതാക്കളെയും കളങ്കിതാരെണന്ന് വരുത്തിത്തീര്‍ക്കാന്‍ ഏത് വൃത്തികെട്ട കളിക്കും കോണ്‍ഗ്രസ് തയ്യാറാകുമെന്നതിന്റെ വ്യക്തമായ തെളിവാണ് ജി.കെ. പിള്ള അവതരിപ്പിച്ചിട്ടുള്ളത്. ഏഴ് വര്‍ഷം മുമ്പ് അവര്‍ നടത്തിയ പക പോക്കല്‍ രാഷ്ട്രീയവും അസഹിഷ്ണുതാ സ്വഭാവവും ഇന്നും തുടര്‍ന്നുകൊണ്ടേയിരിക്കുകയാണ്. ഒരു ഇംഗ്ലീഷ് പത്രത്തിന് നല്കിയ അഭിമുഖം മിക്ക മാധ്യമങ്ങളും ഏറ്റെടുത്തതായി ദേശീയ തലത്തില്‍ കാണാന്‍ കഴിയും. എന്നാല്‍ നരേന്ദ്രമോദിയെയും അമിത്ഷായേയും മുള്‍മുനയില്‍ നിര്‍ത്താന്‍ ഏറെ അദ്ധ്വാനവും കടലാസും മഷിയും കളഞ്ഞ മലയാളത്തിന്റെ മാധ്യമങ്ങള്‍ ഇത് അറിഞ്ഞതായിപോലും ഭാവിക്കുന്നില്ല. ലഷ്കര്‍ തോയിബയുമായി ഇസ്രത്തിന് ബന്ധമുണ്ടെന്നതിന് വ്യക്തമായ തെളിവ് ലഭിച്ചിരിക്കുന്നു എന്നാണ് ജി.കെ. പിള്ള പറയുന്നത്.
ഗുജറാത്തില്‍ പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഇസ്രത്ത് ജഹാന് ഭീകരവനിതയായിരുന്നുവെന്ന സത്യം കോടതിയില്‍ നല്കിയ സത്യവാങ്മൂലത്തില്‍ നിന്ന് നീക്കിയത് കടുത്ത രാഷ്ട്രീയ സമ്മര്‍ദ്ദത്തെ തുടര്ന്നായിരുന്നുവെന്നന്നാണ് വെളിപ്പെട്ടത്. പി. ചിദംബരം ആഭ്യന്തരമന്ത്രിയായിരുന്ന സമയത്ത്, ഏറ്റുമുട്ടല്‍ കേസില്‍ രണ്ട് സത്യവാങ്മൂലങ്ങളാണ് സമര്‍പ്പിച്ചിരുന്നത്. 2009 ആഗസ്റ്റ് ആറിന് ഗുജറാത്ത് ഹൈക്കോടതിയില്‍ നല്കിയ സത്യവാങ്മൂലത്തില്‍ ഇസ്രത്തും ജാവേദ് ഗുലാം ഷെയ്ഖും ലഷ്ക്കര്‍ അംഗങ്ങളായിരുന്നുവെന്നാണ് ചേര്‍ത്തിരുന്നത്.
സപ്തംബറില്‍ നല്കിയ സത്യവാങ്മൂലത്തില്‍ കേന്ദ്രം മലക്കം മറിഞ്ഞു. ഗുജറാത്ത് പോലീസ് എടുത്ത നടപടികളെപ്പറ്റി ഒന്നും പറയുന്നില്ലെന്ന് പറയുന്ന രണ്ടാം സത്യവാങ്മൂലത്തില്‍ ഗുജറാത്ത് പോലീസിനെ ന്യായീകരിക്കുന്നില്ലെന്നും എടുത്തു പറയുന്നു. ഇസ്രത്തിനെതിരായ പരാമര്‍ശം നീക്കിയത് തന്റെ ആവശ്യപ്രകാരം ആയിരുന്നില്ല. അത് രാഷ്ട്രീയതലത്തിലുള്ള ആവശ്യപ്രകാരമായിരുന്നു എന്നാണ് ജി.കെ പിള്ള വിശദീകരിച്ചത്.
നാലംഗ സംഘം കൊല്ലപ്പെട്ട ഓപ്പറേഷന് വിജയകരമായ ഒരു ഓപ്പറേഷനായിരുന്നു. നരേന്ദ്രമോദിയെ വധിക്കാനെത്തിയ സംഘത്തിന്റെ മറയായിരുന്നു ഇസ്രത്ത്. 2004ലുണ്ടായ ഏറ്റുമുട്ടലിലാണ് അവരും മൂന്ന് ഭീകരരും കൊല്ലപ്പെട്ടത്. ലഷ്കര്‍ ബന്ധത്തിന് വ്യക്തമായ തെളിവില്ലെന്ന് ഐബി പറഞ്ഞുവെന്നു ചൂണ്ടിക്കാട്ടിയാണ് ഇസ്രത്തിന് ഭീകരബന്ധമുണ്ടെന്ന സത്യം മറച്ചുവച്ചത്. ഗുജറാത്തിലുണ്ടായത് വ്യാജ ഏറ്റുമുട്ടലല്ലെന്ന് നാടാകെ പ്രചരിപ്പിച്ചു. കോടതിയേയും തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചു. ഇസ്രത്ത് ലഷ്കര്‍ ചാവേറായിരുന്നുവെന്ന് അടുത്തിടെ അമേരിക്കന്‍ ഭീകരന് ഡേവിഡ് കോള്മാന് ഹെഡ്ലി മുംബൈ ടാഡ കോടതിയില്‍ വെളിപ്പെടുത്തിയിരുന്നു. അന്നത്തെ, കോണ്‍ഗ്രസുകാരനായ മുതിര്‍ന്ന കേന്ദ്രമന്ത്രിയുടെ സമ്മര്‍ദ്ദത്തെത്തുടര്‍ന്നാണ് സത്യം മറച്ചുവച്ചതെന്ന് അടുത്തിടെ മുന്‍ ഐബി ഡയറക്ടര്‍ രജേന്ദ്രകുമാറും വെളിപ്പെടുത്തിയിട്ടുണ്ട്.
കോണ്‍ഗ്രസ് ദേശീയ താല്പര്യം ബലികഴിച്ചു പ്രീണന രാഷ്ട്രീയവും കാര്യം ഇതോടെ കൂടുതല്‍ വെളിവായി. മോദിയെ വധിക്കാന്‍ നാലംഗ ലഷ്കര്‍ സംഘമാണ് അന്ന് എത്തിയത്.
വിവരമറിഞ്ഞ് അവരെ പിന്തുടര്‍ന്ന ഐബിയുടെ സഹായത്തോടെയാണ് അന്ന് ഗുജറാത്ത് പോലീസ് ഇവരെ തടഞ്ഞത്. ഇതേത്തുടര്‍ന്നായിരുന്നു ഏറ്റുമുട്ടലുണ്ടായതും മലയാളിയായ ജാവേദ് ഷെയ്ഖും (പ്രാണേഷ് പിള്ള) ഇസ്രത്തും അടക്കം നാലു ഭീകരര്‍ കൊല്ലപ്പെട്ടതും. മോദിയെ വധിക്കാന്‍ എത്തിയ സംഘത്തെ അന്ന് വെള്ളപൂശുകയാണ് യുപിഎ സര്‍ക്കാര്‍ ചെയ്തത്. ഭാരതത്തിലെ ഒരു മുഖ്യമന്ത്രിയെ വധിക്കാന്‍ എത്തിയ സംഘത്തെ അങ്ങനെ യുപിഎ സര്‍ക്കാര്‍ നിരപരാധികളായി ചിത്രീകരിച്ചു. രാഷ്ട്രീയപരമായ നടപടി ദേശതാല്പര്യമാണ് തകര്‍ത്തത്. ഈ കേസില്‍ മാത്രമല്ല അഴിമതിക്കേസിലടക്കം ഇത്തരം മാറ്റിമറിക്കലുകള്‍ കോണ്‍ഗ്രസ് ഭരണകാലത്ത് നടത്തിയിട്ടുണ്ട്. സ്വതന്ത്ര അന്വേഷണ ഏജന്‍സിയായ സിബിഐ പോലും ആജ്ഞാനുവര്ത്തിയാക്കിയതാണല്ലോ അനുഭവം. കേരളത്തിലെ അഭയാ കേസ് നമ്മുടെ മുന്നിലുണ്ട്.
ലാവ്ലിന് കേസില്‍ നടത്തിയ ഒത്തുകളിയും വിസ്മരിക്കാനാവില്ല. ചേകന്നൂര്‍ മൗലവി കേസിന്റെ കാര്യത്തിലും ഈ രീതിയിലുള്ള കള്ളക്കളിയാണ് നടത്തിയിട്ടുള്ളത്. പരമോന്നത നീതിപീഠത്തിനുപോലും കോണ്‍ഗ്രസ് ഭരണത്തിലെ ഇടപെടലില്‍ അസന്തുഷ്ടി പ്രകടിപ്പിക്കേണ്ടിവന്നിട്ടുണ്ട്. ‘കൂട്ടിലിട്ട തത്ത’ എന്ന പേരുകിട്ടയത് അങ്ങനെയാണ് ഭരണകാലത്ത് നടത്തിയ ജീര്‍ണിച്ച രാഷ്ട്രീയമാണ് പ്രതിപക്ഷത്തിരിക്കുമ്പോഴും അവര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. കള്ളക്കഥകളും കല്ലുവച്ച നുണകളുമാണ് അന്നും ഇന്നും കോണ്‍ഗ്രസ്സും കൂട്ടാളികളും നടത്തുന്നത്. അത് ജനം പുച്ഛിച്ചു തള്ളുകതന്നെ ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: