നമുക്ക് ചിന്തിക്കാം. ഭയംകൊണ്ട് വിറച്ച് വിറച്ച്, മകനെ ഉദ്ദേശിച്ച് മരണകാലം ഒരു തവണ അവ്യക്തമായി ‘നാരായണ’ എന്നു വിളിക്കാനേ അജാമിളന് കഴിഞ്ഞുള്ളൂ. എങ്കിലും ഭഗവാന്റെ ഭൃത്യന്മാരെ കാണാന്‍ കഴിഞ്ഞു; ഭഗവാന്റെയും ഭക്തിയുടെയും തത്വങ്ങള്‍ കേള്‍ക്കാന്‍ സാധിച്ചു; ആയുസ്സ് നീണ്ടുകിട്ടി; ഗംഗാദ്വാരത്തില്‍ ചെന്ന് നിരന്തരം ഭഗവദ് നാമം ജപിച്ച് ഭഗവദ്പദത്തില് എത്തിച്ചേരാനും കഴിഞ്ഞു. അതുകൊണ്ടാണ് ഭഗവാന് പറഞ്ഞത്; (ഗീ:2.40).
”സ്വല്പമപ്യസ്യ ധര്മസ്യ
ത്രായതേ മഹതോ ഭയാത്”
(എന്നെ ഉദ്ദേശിച്ച് ചെയ്യുന്ന ധര്‍മത്തിന്റെ വളരെക്കുറച്ച് ഭാഗമേ അനുഷ്ഠിക്കാന്‍ കഴിഞ്ഞുള്ളൂവെങ്കിലും മഹാ ഭയത്തില്‍നിന്ന്- സംസാര ദുഃഖത്തില്‍നിന്ന് രക്ഷപ്പെടാന്‍ കഴിയും.)
അതുകൊണ്ട് അര്‍ജ്ജുനാ, യുദ്ധം ആരംഭിച്ചോളൂ; ഒരാളെ മാത്രം വധിക്കാനേ നിനക്ക് കഴിഞ്ഞുള്ളൂവെങ്കിലും നീ കൃതകൃത്യനായിത്തീരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: