തിരുവനന്തപുരം: ”എന്റെ ഉത്തരം കേള്‍ക്കാനുള്ള സഹിഷ്ണുത കാണിക്കൂ…” എന്ന ആമുഖത്തോടെ കേന്ദമന്ത്രി സ്മൃതി ഇറാനി ലോക്സഭയിലും രാജ്യസഭയിലും നടത്തിയ പ്രസംഗത്തിന് സാമൂഹ്യ മാധ്യമങ്ങളില്‍ വന്‍ സ്വീകാര്യത. ഇരുപത്തി അഞ്ച് ലക്ഷത്തോളം പേരാണ് ഇതിനകം യുട്യൂബിലൂടെ സ്മൃതി ഇറാനിയുടെ പ്രസംഗം കേട്ടത്. ഇന്നലെ വരെ 22,64,809 പേര് യൂ ട്യൂബിലൂടെ പ്രസംഗത്തിന്റെ വീഡിയോ ദൃശ്യം കണ്ടുകഴിഞ്ഞു. മറ്റൊരു മന്ത്രിക്കും കിട്ടാത്ത സ്വീകാര്യതയാണ് സ്മൃതിഇറാനിയുടെ പ്രസംഗത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്.
ജെഎന്‍യു വിഷയവുമായി ബന്ധപ്പെട്ടാണ് ലോക്സഭയിലും രാജ്യസഭയിലും പ്രതിപക്ഷ നിരയ്ക്ക് കനത്ത പ്രഹരം ഏല്പിച്ചുള്ള സ്മൃതി ഇറാനിയുടെ മറുപടി. പ്രസംഗം തുടങ്ങിയപ്പോള്‍ പ്രതിഷേധവുമായി എഴുന്നേറ്റ പ്രതിപക്ഷത്തിന് തക്കതായ മറുപടി നല്‍കിയായിരുന്നു തുടക്കം. ”സാധാരണയിലും താഴ്ന്ന ന്യൂനപക്ഷ കുടുംബാംഗമായതിന്റെയും സ്ത്രീ ആയതിന്റെയും ഇരയാണ് ഞാനെന്നും അതുകൊണ്ട് നിങ്ങളെന്നെ സംസാരിക്കാന്‍ അനുവദിക്കുന്നില്ല എന്നും ഞാന്‍ അവകാശപ്പെടണോ….”
ന്യൂനപക്ഷങ്ങള്‍ക്ക് വേണ്ടി വാദിക്കുന്നവര്‍ക്ക് പ്രസംഗം കേള്‍ക്കാതിരിക്കാന്‍ കഴിഞ്ഞില്ല. എന്തിനും ഏതിനും രാഷ്ട്രീയം കാണുന്ന മതേതരര്ക്ക് കിട്ടിയ മറുപടിക്ക് മികച്ച പ്രതികരണമാണ് സോഷ്യല്‍മീഡിയ വഴി ലഭിച്ചുകൊണ്ടിരിക്കുന്നത്. വിദ്യാര്‍ത്ഥികളുടെ മരണത്തില്‍ പ്രതിപക്ഷം രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നതിന്റെ തെളിവുകള്‍ ഓരോന്നായി സഭയില്‍ മന്ത്രി ഉയര്‍ത്തികാട്ടുന്ന സന്ദര്‍ഭങ്ങളും വൈറലാകുന്നു.
യു ട്യൂബിനോടൊപ്പം ഫെയ്സ്ബുക്ക് തുടങ്ങിയവയിലും പ്രസംഗത്തിന് ലക്ഷങ്ങളുടെ ലൈക്ക്. ദുര്‍ഗ്ഗാ ദേവിയെ അധിഷേപിച്ചതിനു മന്ത്രി മറുപടി പറയുന്ന സന്ദര്‍ഭങ്ങള്‍ക്കാണ് ഫെയ്സ് ബുക്കില്‍ വന്‍ സ്വീകാര്യത. സാധാരണ സോഷ്യല്‍ മീഡിയകളില്‍ തരംഗമാകുന്നത് വാര്‍ത്താ മാധ്യമങ്ങളിലും ദ്യശ്യമാധ്യമങ്ങളിലും ഇടംപിടിക്കാറുണ്ട്.
ജെഎന്‍യു വിഷയത്തിലും രോഹിത് വെമുലയുടെ മരണവുമായി ബന്ധപ്പെട്ടും പടച്ചുവിട്ട തെറ്റായ വാര്‍ത്തകള്‍ക്ക് വ്യക്തമായ തെളിവുകളോടുകൂടിയ കേന്ദ്രമന്ത്രിയുടെ മറുപടിയായിതിനാല് മലയാളത്തിലെ മാധ്യമങ്ങള്‍ മന്ത്രിയുടെ മറുപടി കാണാതെ പോവുകയായിരുന്നു. എന്നാല്‍ സമൂഹമാധ്യമങ്ങളില്‍ ഏറെ സ്വീകാര്യതയും ലഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: