വിദേശഫണ്ടിന്റെ കണക്കുചോദിക്കുന്നതിന് സര്‍ക്കാരിനെതിരെ ഗൂഢാലോചന നടത്തുന്ന എന്‍ജിഒകളെപ്പറ്റി പ്രധാനമന്ത്രി പറഞ്ഞുവല്ലൊ. അദ്ദേഹം പരാമര്‍ശിക്കാതിരുന്ന മറ്റൊരു വിഭാഗം കൂടിയുണ്ട്; കണക്കു തീര്‍ക്കാന്‍ കച്ചകെട്ടിയിറങ്ങിയിരിക്കുന്ന മാധ്യമ ശിങ്കങ്ങള്‍.
വിദേശയാത്രകള്‍ സര്‍ക്കാര്‍ ചെലവില്‍ നടക്കാതെപോയതിന്റെ അമര്‍ഷം മാത്രമൊന്നുമല്ല അവര്‍ക്ക്. അജണ്ടകള്‍ പലതുണ്ട്. ഭാരതത്തിന്റെ യശസ്സ്-പ്രത്യേകിച്ചും നരേന്ദ്രമോദി ഭരിക്കുന്നതിനാല്‍-ഇടിക്കുകയെന്നതാണ് അതില്‍ മുഖ്യം.
മലയാളത്തിലെ ഏറ്റവും പ്രചാരമുള്ള കോട്ടയം പത്രം നോക്കൂ. അതിര്‍ത്തികാക്കുന്ന ധീരജവാന്മാരെപ്പറ്റിയും നമ്മുടെ ദേശസ്നേഹത്തെപ്പറ്റിയുമൊക്കെ നടന് മോഹന്‍ലാല്‍ ബ്ലോക് എഴുതിയത് അവരുടെ കണ്ണില്‍പ്പെട്ടില്ല; വാര്‍ത്തയായതുമില്ല. സൈനികരെപ്പറ്റി ക്രിക്കറ്റ് താരം ധോണി പറഞ്ഞതും അവര്‍ കണ്ടില്ല.
ആരെങ്കിലും പ്രമുഖര്‍ പറയുന്നത് കേന്ദ്രത്തിനെതിരെയല്ലെങ്കില്പ്പോലും അവതരണത്തിലൂടെ അങ്ങനെ ധ്വനിപ്പിച്ചെടുക്കുന്ന വിരുതന്മാരാണിവരെന്നോര്ക്കണം. കേന്ദ്രത്തിനെതിരെ വരുന്നതെല്ലാം സോഷ്യല്‍ മീഡിയയില്‍ ‘വൈറല്‍’ ആണ് അവര്‍ക്ക്. അനുപം ഖേര്‍ പറയുന്നതോ അര്‍ണബ് ഗോസ്വാമി പറയുന്നതോ ഭാരതത്തിന്റെ പക്ഷത്തുനിന്നാണെങ്കില്‍ ഈ പത്രത്തിലുള്ളവര്‍ അറിയുകയേ ഇല്ല.
വായനക്കാരന്റെ സാമാന്യബുദ്ധിയെ ചോദ്യം ചെയ്ത്, പക്ഷഭേദമില്ലെന്ന നാട്യത്തില്‍ അവര്‍ ഏകപക്ഷീയമായ അഭിപ്രായ പ്രകടനങ്ങള്‍ തുടങ്ങിയിട്ട് നാളേറെയായി. ആര്‍എസ്എസിനും സംഘപരിവാറിനും എതിരെ ആരെങ്കിലും വായനക്കിയാല്‍ അവരുടെ മുഖപ്രസംഗം പേജിലെ ‘വാചകമേള’യില്‍ സ്ഥാനം ഉറപ്പ്. പെട്ടെന്നു പേരു കിട്ടും എന്നതിനാല്‍ സ്വയം ആരെന്നറിയാത്ത ചില ഉണ്ണിയാരന്മാരൊക്കെ അവര്‍ക്കു വേണ്ടതു വിളമ്പും; അച്ചടിച്ചു വരികയും ചെയ്യും.
എന്നാല്‍ ക്രിസ്തുമതത്തിലെ പൗരോഹിത്യത്തെ പരിഹസിച്ചോ ചോദ്യംചെയ്തോ അതേ സമുദായത്തില്‍ നിന്നുതന്നെ വിമര്‍ശനമുയര്‍ത്തുന്ന ആരുടെയെങ്കിലും വാചകം പരീക്ഷണത്തിന് പത്രാധിപര്‍ക്കയച്ചു നോക്കൂ. ആ പത്രത്തില്‍ വരില്ലെന്നുറപ്പ്.
കേന്ദ്രസര്‍ക്കാരിനെതിരെ എന്തെങ്കിലും വളച്ചൊടിച്ചെടുക്കാന് കിട്ടുമെങ്കില്‍ അവര്‍ ചാടി വീഴും. ഉപതെരഞ്ഞെടുപ്പില്‍ ഏതെങ്കിലും ഫലം ബിജെപിക്കെതിരാണെങ്കില്‍ വെണ്ടയ്ക്ക നിരത്തുന്ന പത്രം ഏറ്റവുമൊടുവില്‍ യുപിയിലെ മുസഫര്‍ നഗറിലും കര്‍ണാടകയിലും ഉള്‍പ്പെടെ ഭാരതത്തിന്റെ ഒട്ടുമിക്ക ഭാഗങ്ങളിലും ബിജെപി നേട്ടം കൊയ്തപ്പോള്‍ തലക്കെട്ടിട്ടു: ‘പരുക്കേല്‍ക്കാതെ ബിജെപി’ (നോക്കണേ! പരുക്കേല്‍ക്കുമെന്ന പത്രാധിപരുടെ സ്വപ്നം ഫലിക്കാത്തതിന്റെ നിരാശ!!)
രോഹിത് വെമുലയെ ആദ്യദിവസം തന്നെ ദളിതനാക്കിയ പത്രം ജെഎന്‍യു വിഷയത്തില്‍ ഏകപക്ഷീയമായിത്തന്നെ മുഖപ്രസംഗ പേജില്‍ തുടര്‍ച്ചയായ വിശകലനങ്ങള്‍ നല്കി.
ഇസ്രത്ത് ജഹാന് ലഷ്കര്‍ ചാവേറായിരുന്നുവെന്ന് ഹെഡ്ലി വെളിപ്പെടുത്തിയ വാര്‍ത്തയോടൊപ്പം ഏകപക്ഷീയമായിത്തന്നെ മുഖപ്രസംഗ പേജില്‍ തുടര്‍ച്ചയായ വിശകലനങ്ങള്‍ നല്കി. ഇസ്രത്ത് ജഹാന് ചാവേറായിരുന്നെന്ന് ഹെഡ്ലി വെളിപ്പെടുത്തിയ വാര്‍ത്തയോടൊപ്പം അതിനേക്കാള്‍ പ്രാധാന്യത്തില്‍ അവര്‍ പ്രാണേഷ് പിള്ളയുടെ അച്ഛന്റെ മറുവാദം ഒന്നാം പേജില്‍ നല്കി. മോദിവിരുദ്ധനായതുകൊണ്ടുമാത്രം പത്രത്തിലും അവരുടെ മറ്റുപ്രസിദ്ധീകരണങ്ങളിലും അനര്‍ഹമായ പ്രാധാന്യം കിട്ടിപ്പോരുന്ന ആര്.ബി.ശ്രീകുമാര്‍ എന്ന മുന്‍ ഗുജറാത്ത് പോലീസ് ഉദ്യോഗസ്ഥന് അന്നുതന്നെ മുഖപ്രസംഗപേജില്‍ ലേഖനമെഴുതി.
ആര്.ബി.ശ്രീകുമാറിന്റെ സ്ഥിരം ലാവണമാണ് അവരുടെ സാഹിത്യ മാസിക. ഗോമാംസ വിവാദത്തില്‍ പക്ഷംചേര്‍ന്ന് ഹിന്ദുവികാരങ്ങളെ അപഹസിച്ച് പത്രാധിപസ്ഥാനത്തുള്ള നാരായണനാമധാരി തന്നെ ലേഖനമെഴുതിയ പ്രസിദ്ധീകരണമാണിത്.
രാജ്യത്തെ തകര്‍ക്കാന്‍ കച്ചകെട്ടിയിറങ്ങിയിട്ടുള്ള ഇസ്ലാമിക ഭീകര-മാവോയിസ്റ്റ് കൂട്ടുകെട്ടിലേക്ക് ദളിത് വിഭാഗങ്ങളിലെ ചിലരെയെങ്കിലും തെറ്റിദ്ധരിപ്പിച്ച് ആനയിക്കുക എന്ന ദൗത്യം ഏറ്റെടുത്തിരിക്കുന്ന കപടബുദ്ധിജീവി മാധ്യമങ്ങളുടെ ഗണത്തിലാണ് ഇപ്പോള്‍ ഈ മാസികയും.
പക്ഷേ, പത്രാധിപരുടെ ദുഷ്ടബുദ്ധിയിലൂടെ മാത്രം ആളുകള്‍ കാര്യങ്ങളറിഞ്ഞിരുന്ന കാലം കഴിഞ്ഞുവെന്ന് ആ പത്രത്തിലുള്ളവര്‍ക്ക് തിരിച്ചറിവായിട്ടില്ല.
ബിജെപിക്കും കേന്ദ്രഭരണത്തിനുമെതിരെ എന്തെങ്കിലും ‘വൈറല്‍’ ആക്കാനുണ്ടോ എന്ന് അന്വേഷിച്ചോടുന്ന ഇത്തരം വൈറസുകളെ വായനക്കാര്‍ പ്രതിരോധിക്കാനുള്ള സമയം ആയിരിക്കുന്നു.
സുനില്‍ കൈമള്‍
കല്ലൂപ്പാറ
പ്രതികരിക്കാൻ ഇവിടെ എഴുതുക: