കല്‍പ്പറ്റ:ഇന്ത്യന്‍ ആര്‍മിറിക്രൂട്ട്മെന്റ് സത്യസന്ധവും സുതാര്യവുമാണെന്നും ഏജന്റുമാര്‍ക്കോ ഇടനിലക്കാര്‍ക്കോ ഒരുപങ്കുമില്ലെന്നും സൈനികറിക്രൂട്ട്മെന്റ് ഓഫീസ്അറിയിച്ചു. ഇങ്ങനെയുള്ളവര്‍ സമീപിച്ചാല്‍ പൊലീസ്സ്റ്റേഷനിലോ റാലിസൈറ്റിലെ റിക്രൂട്ടി ംഗ്ഓഫീസറെയോ സമീപിക്കുക. ആരെങ്കിലുംപണം ആവശ്യപ്പെടുകയോ പട്ടാളനിയമനത്തിനായി മറ്റുവാഗ്ദാനങ്ങള്‍ നല്‍കുകയോ ചെയ്താല്‍ ഇവരെക്കുറിച്ച് അടുത്തപൊലീസ് സ്റ്റേഷനില്അറിയിക്കണം. അസല്‍ സര്‍ട്ടിഫിക്കറ്റ് ആര്‍ക്കും കൈമാറരുത്. റാലിസ്ഥലത്ത് മൊബൈല്‍ ഉപയോഗിച്ചാല്‍ റിക്രൂട്ട്മെന്റില്‍നിന്ന് ഒഴിവാക്കും. ഉദ്യോഗാര്ഥിപൂര്ണവും സത്യസന്ധവുമായരേഖകള് നല്‍കിയില്ലെങ്കില്‍ റിക്രൂട്ട്മെന്റില്നിന്ന്ഒഴിവാക്കും. ഒരിക്കല്തെരഞ്ഞെടുത്ത ട്രേഡ്ഫിസിക്കല് ടെസ്റ്റ് കഴിഞ്ഞാല്‍ മാറാന്അനുവദിക്കില്ല. കൂടുതല്‍വിവരങ്ങള്‍ക്ക് എല്ലാ ദിവസവും രാവിലെ എട്ട്മണിമുതല്‍ വൈകീട്ട് നാല്മണിവരെ ഐവിആര്‍എസ് നമ്പര്‍ 0471 2579789ല്‍ ബന്ധപ്പെടുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: