Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശ്രീമദ് ദേവീഭാഗവതം നിത്യപാരായണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 27, 2016, 08:16 pm IST
in Samskriti

സൂതന്‍ പറഞ്ഞു: ശുകന്റെ ഇങ്ങനെയുള്ള വാദമുഖങ്ങള്‍ കേട്ട് വ്യാസന്‍ ചിന്താകുലനായി. ദുഃഖത്താല്‍ അദ്ദേഹത്തിന്റെ കണ്ണ് നിറഞ്ഞു. ദേഹം വിറച്ചു. ഇതുകണ്ട് അത്ഭുതസ്തബ്ദനായി ശുകന്‍ ചോദിച്ചു: വേദാന്തവിജ്ഞാനം നിറഞ്ഞ എത്രയെത്ര കൃതികള്‍ അങ്ങ് രചിച്ചു! അങ്ങനെയുള്ള മഹാവിദ്വാനുപോലും മോഹമേകുന്ന മായാശക്തി അപാരം തന്നെ. വ്യാസനെപ്പോലും നിയന്ത്രിക്കുന്ന ആ മായ എന്താണെന്ന് ഞാന്‍ വിസ്മയിച്ചുപോകുന്നു. വേദങ്ങളെ വ്യസിച്ചും, പുരാണങ്ങള്‍ അനവധി രചിച്ചും ലോകത്തിനു മാര്‍ഗദര്‍ശനം നടത്തിയ വ്യാസനിതാ മായയില്‍പ്പെട്ടുഴറുന്നു.

ബ്രഹ്മാദികളെപ്പോലും മോഹിപ്പിക്കുന്ന മായയുടെ പിടിയില്‍പ്പെടാത്തവരായി മൂന്നു ലോകത്തിലും ആരുമില്ല. ത്രിമൂര്‍ത്തികളുടെ കാര്യവും വ്യത്യസ്തമല്ല. സര്‍വ്വജ്ഞനായ വിഷ്ണുപോലും മായാവശഗതന്‍. വ്യാസന്‍ വിഷ്ണുവിന്റെ അംശമാണെന്ന് സുപ്രസിദ്ധമാണ്. കപ്പല്‍ നഷ്ടപ്പെട്ട വണിക്കിനെപ്പോലെ വ്യാസനും മോഹവലയത്തിലാണ്. അല്ലെങ്കില്‍ ഇങ്ങനെ വികാരത്തിനടിമപ്പെട്ടു കണ്ണീര്‍ വാര്‍ക്കുമോ? ഇദ്ദേഹമാരാണ്? ഞാനാരാണ്? ഞാന്‍ എങ്ങനെ വന്നു? എന്താണീ പിതൃപുത്ര ഭാവത്തിന്റെ ഉറവിടം? വ്യാസമുനിപോലും കണ്ണീര്‍ വാര്‍ക്കുവാന്‍ ഇടയാക്കിയ ആ മായാദേവിയുടെ ശക്തി അപാരം.

ബ്രഹ്മാദി ദേവകള്‍ക്കെല്ലാം സമാരാദ്ധ്യയായ ദേവിയെ സര്‍വ്വാത്മനാ നമിച്ചുകൊണ്ട് ശുകന്‍ തന്റെ അച്ഛനോട് ശുഭവാക്യങ്ങള്‍ പറഞ്ഞു. സകലര്‍ക്കും ജ്ഞാനമേകുന്ന അവിടുന്ന്, പാമരനെപ്പോലെ മാഴ്കാന്‍ കാരണം എന്താണ്? ഈ ജന്മത്തില്‍ ഞാന്‍ അങ്ങയുടെ മകനാണ്. എന്നാല്‍ കഴിഞ്ഞ ജന്മത്തില്‍ ഞാനാരായിരുന്നു? അങ്ങ് ആരായിരുന്നു? എന്നിട്ടും അങ്ങയിലെ ഭ്രമം ഒഴിയുന്നില്ലല്ലോ ഇതെല്ലാം വെറും മോഹജാലം മാത്രമാണെന്നറിഞ്ഞു ധൈര്യവാനായാലും. വിശപ്പും ദാഹവും തീരാന്‍ പുത്രദര്‍ശനം പോര. അതിനു ആഹാരം കഴിക്കുകതന്നെവേണം. സ്ത്രീസുഖം സ്ത്രീയില്‍ നിന്നേ കിട്ടൂ. ഘ്രാണസുഖം കിട്ടാന്‍ സുഗന്ധം വാസനിക്കണം.

പുത്രനില്‍ നിന്നും അങ്ങേയ്‌ക്ക് എന്ത് കിട്ടാനാണ്? യജ്ഞത്തില്‍ ബലി കൊടുക്കാനുള്ള യജ്ഞപശുവായി അജീഗര്‍ത്തന്‍ ഹരിശ്ചന്ദ്രന് തന്റെ പുത്രനെ വിലയ്‌ക്ക് കൊടുത്തില്ലേ? ഈ പറയുന്ന പുത്രസ്‌നേഹവും അത്രയ്‌ക്കേ ഉള്ളു. ധനം സുഖത്തെ ഉണ്ടാക്കുന്നു എന്ന് തോന്നുന്നുവെങ്കില്‍ അങ്ങ് വിത്തം സമ്പാദിച്ചാലും. പുത്രനെന്ന നിലയ്‌ക്ക് ഞാനെന്താണ് ചെയ്യേണ്ടത്? മറുജന്മങ്ങള്‍ എടുക്കാനായി ഇനിയും ഗര്‍ഭത്തിലേയ്‌ക്ക് മടങ്ങേണ്ടി വരുമോ എന്നാണ് എന്റെ ഭയം. അച്ഛന്‍ എന്ന നിലയില്‍ എന്നില്‍ നിന്നും ആ ഭയമില്ലാതാക്കാനുതകുന്ന ജ്ഞാനം തന്നാലും. ഈ കര്‍മ്മഭൂവില്‍ മര്‍ത്യജന്മം അതിവിശേഷവും ദുര്‍ലഭവുമാണ്. അതും ബ്രാഹ്മണകുലത്തിലാണെങ്കില്‍ അത് അത്യുത്തമവുമാണ് എന്ന് പറയപ്പെടുന്നു. ജ്ഞാനവൃദ്ധന്മാരെ ആശ്രയിച്ചിട്ടും വിഷയ വാസനകളാല്‍ ഉഴറുന്ന എന്നില്‍ നിന്നും ‘ഞാന്‍ ബദ്ധന്‍’ എന്ന തോന്നല്‍ വിട്ടുപോവുന്നില്ല.

അപാരബുദ്ധിമാനും സന്യാസാശ്രമത്തിലേയ്‌ക്ക് പ്രവേശിക്കാന്‍ ഉല്‍സുകനുമായ മകനോട് വ്യാസന്‍ പറഞ്ഞു: മകനേ, നീ ഭാഗവതം പഠിക്കൂ. അത് വേദതുല്യമാണ്. വേദങ്ങളെപ്പോലെ അതിവിപുലമല്ലാതെയാണ് ഞാന്‍ അത് രചിച്ചത്. പന്ത്രണ്ടു സ്‌കന്ധങ്ങള്‍ ഉള്ള ഈ കൃതി മറ്റു പുരാണങ്ങളേക്കാള്‍ ശ്രേഷ്ഠമാണ്. കേള്‍ക്കുന്നവര്‍ക്ക് ജ്ഞാനവിജ്ഞാനമേകുന്ന ഭാഗവതം നീ പഠിക്കുക.

ആലിലമേല്‍ ഒരു ശിശുവായിക്കിടന്ന വിഷ്ണുഭഗവാന്‍ ‘ചിദാത്മാവായ ആരാണെന്നെ സൃഷ്ടിച്ചത്? എന്തിനാണ്, എന്തുകൊണ്ടാണ് ഈ സൃഷ്ടിയുണ്ടായത്?’ എന്നിങ്ങനെ ചിന്തിക്കവേ, ഒരു ശ്ലോകാര്‍ത്ഥം അശരീരിയായി കേട്ടു. ‘ഞാന്‍ തന്നെയാണ് സര്‍വ്വവും. ശാശ്വതമായി മറ്റൊന്നുമില്ല’. അപൂര്‍വ്വമായ ഈ സത്യവാക്ക് പറഞ്ഞതാരാണെന്നായി ശ്രീഹരിയുടെ ചിന്ത. ആണോ, പെണ്ണോ നപുംസകമോ എന്നിങ്ങനെ പലതുമാലോചിക്കവേ. പെട്ടെന്ന് മനസ്സില്‍ ഭഗവദ് സ്മൃതിയുണ്ടായി. തന്റെ ചെവിയില്‍പ്പതിഞ്ഞ ശ്ലോകം മനസ്സില്‍ വീണ്ടും വീണ്ടും ഉരുവിട്ടു. വടപത്രത്തില്‍ ശയിക്കുന്ന വിഷ്ണുവിന്റെ മനസ്സ് ഏകാഗ്രമായി. അപ്പോള്‍ നാല് കൈകളില്‍ ശംഖചക്രഗദാപങ്കജ ധാരിണിയായി അപാരതേജസ്സെഴുന്നതും പുഞ്ചിരിപൊഴിക്കുന്നതുമായ മുഖത്തോടെ തന്റെ ഉത്തമവിഭൂതികളാകുന്ന തോഴികളാല്‍ പരിസേവിതയായി ദേവി ഭഗവാന് മുന്നില്‍ പ്രത്യക്ഷപ്പെട്ടു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൃഷ്ണപിള്ള സ്മാരകം തകർത്തവർ ഇപ്പോഴും പാർട്ടിയിൽ; സജി ചെറിയാനെ പ്രതിക്കൂട്ടിലാക്കി ജി.സുധാകരന്റെ വെളിപ്പെടുത്തൽ

Kerala

റിപ്പോര്‍ട്ടര്‍ ടി വിയുടെ അനധികൃത പ്രവര്‍ത്തനത്തില്‍ അന്വേഷണം വേണം, പണത്തിന്റെ സ്രോതസും അന്വേഷിക്കണം- സാബു എം ജേക്കബ്

India

നുഴഞ്ഞുകയറ്റക്കാര്‍ക്ക് തൊഴില്‍ നൽകുന്നത് അവസാനിപ്പിക്കണം, രാജ്യത്തിന് സമഗ്രമായ ജനസംഖ്യാനയം വേണം: ഡോ. മോഹന്‍ ഭാഗവത്

Kerala

ചെക്ക് പോസ്റ്റുകള്‍ നോക്കുകുത്തി; അതിര്‍ത്തി കടന്ന് നിരോധിത മാരക കീടനാശിനികളും മരുന്നുകളും, പരിശോധനകള്‍ പ്രഹസനമാകുന്നു

Kerala

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡനക്കേസ്: ആദ്യപരാതിക്കാരിക്കെതിരായ ഹൈക്കോടതി പരാമര്‍ശങ്ങള്‍ സുപ്രീം കോടതി നീക്കി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ദയാവധത്തിന് വിധേയനായ ഹരിഷ് റാണയുടെ അവയവങ്ങള്‍ ദാനം ചെയ്തു

ഡോ എം കെ മുനീറിന്റെ കടബാധ്യത തീര്‍ത്ത് മുസ്ലീം ലീഗ്, 49 ലക്ഷം രൂപ ബാങ്കില്‍ അടച്ചതോടെ ജപ്തി ഭീഷണി ഒഴിവായി

അമ്മ കോമയിലായപ്പോൾ അച്ഛന്റെ ആദ്യ ഭാര്യ എന്നോട് പറഞ്ഞത്; സാവിത്രിയുടെ മകൾ

ടി വി ഓണാക്കിയാല്‍ മുഖ്യമന്ത്രിയുടെ മുഖമുളള തെരഞ്ഞെടുപ്പ് പരസ്യം, ഒഴിവാക്കാന്‍ പറ്റില്ല, കണ്ടേ പറ്റൂ -തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

ഒരു കിഡ്നിയുള്ള ഭാര്യയെ കൊണ്ട് നൃത്തം ചെയ്യിപ്പിച്ചു, ശരത്തേട്ടനോട് അയാൾ ചൂടായി

യു.പ്രതിഭ “ശരീര അഴക് കൊണ്ടും വാക്ചാതുര്യം” കൊണ്ടും വോട്ട് പിടിക്കുന്നു; സ്ത്രീവിരുദ്ധ പരാമർശവുമായി ലീഗ് നേതാവ്

സംവിധായകൻ സെറ്റിൽ വെച്ച് പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു; സനോജ് മിശ്രയ്‌ക്കെതിരെ മൊണാലിസ

വാഹന പര്യടനത്തിന് ആവേശോജ്ജ്വലമായ തുടക്കം; മലയോര മേഖലയില്‍ ആവേശമായി പി.സി. ജോര്‍ജ്

എസ്എസ്എല്‍സികാര്‍ക്ക് സഹ. ജൂനിയര്‍ ഡിപ്ലോമ കോഴ്‌സ് പ്രവേശനം; വിവരങ്ങള്‍ www.scu.kerala.gov.in ല്‍

എന്‍ഡിഎ സ്ഥാനാര്‍ഥി ബി. രാധാകൃഷ്ണമേനോന്‍ വ്യാപാര സ്ഥാപനങ്ങളില്‍ വോട്ട് അഭ്യര്‍ത്ഥിച്ചപ്പോള്‍.

ചിത്രം തെളിയുന്നു, പ്രചാരണം ശക്തമാക്കി മുന്നണികള്‍; ചങ്ങനാശ്ശേരിയില്‍ എന്‍ഡിഎ ക്യാമ്പ് സജീവം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.