കാബൂള്‍: കാത്തിരിപ്പിനൊടുവില്‍ അഫ്ഗാന് ബാലന് ലോക ഫുട്ബോളിലെ സൂപ്പര്‍താരം ലയണല്‍ മെസ്സിയുടെ സ്നേഹ സമ്മാനം. അഫ്ഗാനിസ്ഥാനിലെ ജഗോരി ജില്ലയില്‍ നിന്നുള്ള അഞ്ച് വയസ്സുകാരന് മുര്‍ത്താസ അഹമ്മദിക്കാണ് തന്റെ കയ്യൊപ്പോടുകൂടിയ അര്‍ജന്റീന ജഴ്സി മെസ്സി സമ്മാനിച്ചത്. വ്യാഴാഴ്ചയാണ് മെസ്സി തന്റെ കൈയ്യൊപ്പോടുകൂടിയ ഷര്‍ട്ടും ഒരു ഫുട്ബോളും അയച്ചു കൊടുത്തത്. ‘ഞാന്‍ മെസ്സിയെ സ്നേഹിക്കുന്നു, മെസ്സി എന്നെയും.അതിന്റെ അടയാളമാണ് ഈ ഷര്‍ട്ട്’ മുര്‍ത്താസ പറഞ്ഞു.
നേരത്തെ മെസ്സിയോടുള്ള ആരാധന മൂത്ത് മുര്‍ത്താസ പ്ലാസ്റ്റിക് കവറില്‍ അര്‍ജന്റീനയുടെ നീലവരകളിട്ട് പത്താം നമ്പറും മെസ്സിയെന്ന പേരും എഴുതി ജെഴ്സിയാക്കി ധരിച്ച് ഫുട്ബോള്‍ കളിക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. തുടക്കത്തില്‍ മുര്‍ത്താസ ഇറാക്കി കുര്‍ദ് ബാലനാണെന്നായിരുന്നു മെസ്സി അടക്കമുള്ളവര്‍ ധരിച്ചത്. മെസ്സി ഇക്കാര്യം ട്വീറ്റ് ചെയ്യുകയും ചെയ്തു. ഞാന്‍ മെസ്സിയെയും ഫുട്ബോളിനെയും സ്നേഹിക്കുന്നു. ഒരുനാള്‍ ഞാന്‍ മെസ്സിയെ കാണും. എനിക്കും അതുപോലെയാവണം, മുര്‍ത്താസയുടെ ഈ വാക്കുകളും ചിത്രവും മെസ്സി ട്വീറ്റ് ചെയ്തു.
പിന്നീടാണ് ഓസ്ട്രേലിയയിലുള്ള അമ്മാവന് അസിം അഹമ്മദി വഴി ഇത് മുര്‍ത്താസ അഫ്ഗാന്കാരനാണെന്ന വിവരം അറിഞ്ഞത്. പിന്നെ മുര്‍താസയുടെ അച്ഛന് ആരിഫ് എന്ന കര്‍ഷകനെ തിരഞ്ഞ് പലരും വന്നു. അന്വേഷിച്ചവരില്‍ മെസ്സിയും ഉള്‍പ്പെടും.
കുട്ടികള്‍ക്കായുള്ള സംഘടനയായ യൂണിസെഫിന്റെ ഗുഡ്വില് അംബാസിഡര്‍ കൂടിയാണ്് താരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: