മണര്‍കാട്: പോലീസ് മര്‍ദ്ദനത്തില്‍ കര്‍ണ്ണപുടം തകര്‍ന്ന ഗൃഹനാഥനെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മണര്‍കാട് കാവുംപടിക്ക് സമീപം എടപ്പള്ളി തമ്പിയേയാണ് അശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞദിവസം വീട്ടില്‍ ഭാര്യയുമായി ചെറിയവഴക്കുണ്ടായി. ഈ വിവരം ആരോ മണര്‍കാട് പോലീസില്‍ ഫോണ്‍ ചെയ്തറിയിച്ചു. വീട്ടിലെ പ്രശ്നങ്ങള്‍ പരിഹരിച്ചശേഷം വീട്ടില്‍നിന്നും പുറത്തുപോയ തമ്പിയെ വഴിയില്‍നിന്നും പോലീസ് പിടിച്ചുകൊണ്ടു പോകുകയായിരുന്നു. സ്റ്റേഷനില്‍വച്ചാണ് തമ്പിക്ക് മര്‍ദ്ദനമേറ്റതെന്ന് ഭാര്യ ബിന്ദു പറയുന്നു. കര്‍ണ്ണപുടം പൊട്ടിയതിനെ തുടര്‍ന്ന് ചെവിയില്‍ രക്തം കട്ടയാകുന്നുണ്ട്. നിര്‍ദ്ധന കുടുംബമായ തമ്പിയുടെ കുടുംബത്തിന് ചികിത്സയ്ക്കും നിവര്‍ത്തിയില്ലാത്ത അവസ്ഥയിലാണ്. സംഭവത്തില്‍ ജില്ലാ പോലീസ് മേധാവിക്കും കളക്ടര്‍ക്കും തമ്പിയുടെ ഭാര്യ ബിന്ദു പരാതി നല്കി. കണ്ണന്, രാധിക എന്നിവര്‍ ഇവരുടെ മക്കളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: