ന്യൂദല്‍ഹി: രാജ്യദ്രോഹക്കുറ്റം നേരിടുന്ന കനയ്യകുമാറിനെ ഹാജരാക്കുന്ന സമയത്ത് പാട്യാലക്കോടതിയിലുണ്ടായ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് മൂന്ന് അഭിഭാഷകര്‍ക്ക് സുപ്രീംകോടതി നോട്ടീസയച്ചു. കേന്ദ്രസര്‍ക്കാരിനും ദല്‍ഹി പോലീസിനും നോട്ടീസ് അയച്ചിട്ടുണ്ട്.
അഭിഭാഷകരായ വിക്രം ചൗഹാന്, ഓം പ്രകാശ്, യശ്പാല്‍ സിംഗ് എന്നിവര്‍ക്കാണ് നോട്ടീസയച്ചത്.
അക്രമങ്ങളുമായി ബന്ധപ്പെട്ട് നല്കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. കോടതിയലക്ഷ്യ നടപടി എടുക്കാതിരിക്കാനുള്ള കാരണം ഒരാഴ്ചക്കുള്ളില്‍ അറിയിക്കണമെന്നാണ് സുപ്രീം കോടതി നോട്ടീസില്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: