കാഠ്മണ്ഡു: നേപ്പാളില്‍ വീണ്ടും വിമാനാപകടം. പടിഞ്ഞാറന്‍ നേപ്പാളിലുണ്ടായ ചെറിയ വിമാനാപകടത്തില്‍ പൈലറ്റും കോ-പൈലറ്റും മരിച്ചു. രണ്ടുദിവസം മുമ്പാണ് 23 പേരുടെ മരണത്തിനിടയാക്കിയ വലിയ വിമാന ദുരന്തം നേപ്പാളില്‍ ഉണ്ടായത്.
എയര്‍ കാസ്തമണ്ഡപിന്റെ ചെറിയ വിമാനം പി-750 നേപ്പാഗഞ്ജില് നിന്നും ജുമുലയിലേക്ക് പറക്കുന്നതിനിടെയാണ് കാലിക്കോട്ട് ജില്ലയിലെ ചില്ക്കായ ഗ്രാമത്തില്‍ ക്രാഷ് ലാന്‍ഡിങ് നടത്തിയത്. വിമാനം പറന്നുയര്‍ന്ന് 25 മിനിട്ടിനുള്ളിലാണ് സംഭവം. അപകടം ഉണ്ടായ ഉടനെ കോ-പൈലറ്റ് സന്തോഷ് റാണ മരിച്ചു.
ഗുരുതരമായി പരിക്കേറ്റ പൈലറ്റ് ദിനേഷ് ന്യൂപന്‍ മണിക്കൂറുകള്‍ക്ക് ശേഷം മരിച്ചു. വിമാനത്തിന് തകരാറ് കണ്ടെത്തിയതിനെത്തുടര്‍ന്ന് പൈലറ്റ് ക്രാഷ് ലാന്‍ഡിങിന് ശ്രമിക്കുകയായിരുന്നുവെന്നായിരുന്നു പ്രാഥമിക വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: