യോഗങ്ങള്‍ മത്സരങ്ങള്‍ ഉണ്ടാക്കി നാശം ഉണ്ടാക്കുന്നതിനാല്‍ അവിടെയെല്ലാം നീചലക്ഷണങ്ങളത്രെ സ്ഫുരിക്കുന്നത്. അവിടെയെങ്ങും സ്‌നേഹരൂപത്തിന്റെ കണികപോലുമില്ല. ഇന്നത്തെ സമുദായ ചിന്തകന്മാര്‍ ആരും തന്നെ ലോകസമുദായമുണ്ടാക്കുകയില്ല സത്യം. സൃഷ്ടിക്കാന്‍ കഴിഞ്ഞ ദൈവം പ്രവര്‍ത്തിക്കാത്തിടത്തോളം സമാധാനം ഉണ്ടാകുകയില്ല.
ഇന്നുള്ളവര്‍ സംഘടനകളില്‍ ബലമായി പിടിച്ചു വീണ്ടും ജാതി വ്യത്യാസത്തെ ഉണ്ടാക്കി മനുഷ്യലോകത്തെ മത്സരബുദ്ധികളാക്കി നശിപ്പിക്കുന്നു. ഇവര്‍ സ്വാതന്ത്ര്യത്തിനായി മുറവിളി കൂട്ടുന്നു. സ്വതന്ത്ര്യം എന്നാല്‍ തന്നെ താന്‍ നിയന്ത്രിച്ചു കിട്ടുന്ന ആശ്വാസം എന്നാകുന്നു അര്‍ത്ഥം.
















