വെള്ളിയാമറ്റം: ഇളംദേശത്ത് ഇന്നലെ ഉച്ചയോടെ ഉണ്ടായ തീപിടിത്തത്തില്‍ നാലരയേക്കറോളം റബ്ബര്‍ തോട്ടം കത്തി നശിച്ചു. ആയിരത്തോളം മരങ്ങളാണ് അഗ്നി വിഴുങ്ങിയത്. ചാത്തുണ്ണിക്കാവ് ക്ഷേത്രത്തിന് സമീപത്തുള്ള പള്ളിക്കമാലില്‍ ജോസ്, ജോയി എന്നിവരുടെ ഉടമസ്ഥതയിലെ തോട്ടമാണ് കത്തിയമര്‍ന്നത്. വൈദ്യുത ലൈനില്‍ നിന്നും തീപടര്‍ന്നതാണ് കാരണമെന്ന് കരുതുന്നു. തീപിടിത്തമുണ്ടായത് വളരെ വൈകിയാണ് നാട്ടുകാര്‍ അറിഞ്ഞത്. ഓടിക്കൂടിയ നാട്ടുകാര്‍ തീ അണയ്ക്കന്‍ ശ്രമം തുടങ്ങി. തൊടുപഴ, മൂലമറ്റം എന്നിവിടങ്ങളില്‍ നിന്നുള്ള ഫയര്‍ഫോഴ്സ് സംഘം മണിക്കൂറുകളോളം ശ്രമിച്ചതിന് ശേഷമാണ് തീയണയ്ക്കാന്‍ കഴിഞ്ഞത്. മൂന്ന് വര്‍ഷം മാത്രം പഴക്കമുള്ള തൈ റബ്ബറുകളാണ് നശിച്ചത്. കൃത്യമായ നഷ്ടം കണക്കാന് പറ്റാത്ത സ്ഥിതിയാണ്. ഇരുപത് വര്‍ഷം വരെ വരുമാനം ലഭിക്കുമായിരുന്ന മരങ്ങളാണ് ചാരമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: