ബീഹാര്ഷെരീഫ്: ബിഹാറില്‍ സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ എംഎല്‍എയുമായി ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ച കേസില്‍ യുവതി അറസ്റ്റില്‍. ഫെബ്രുവരി ആറാം തിയതി രാത്രിയില്‍ നവാഡയില്‍ നിന്നുള്ള ആര്‍ജെഡി എംഎല്‍എ രാജ്ഭല്ലബ് യാദവുമായുള്ള ലൈംഗികബന്ധത്തിനാണ് വിദ്യാര്‍ത്ഥിയെ പ്രേരിപ്പിച്ചത്.
സംഭവത്തില്‍ സുലേഖ ദേവിയെന്ന സ്ത്രീയാണ് അറസ്റ്റിലായത്. കൂടാതെ ഇവരുടെ അമ്മ രാധാ ദേവി, മകള്‍ ഛോട്ടി കുമാരി, ഇളയ സഹോദരി തുളസി ദേവി, ഇവരുടെ ഇടനിലക്കാരനായിരുന്ന മോതിരാം എന്നിവരും അറസ്റ്റിലായിട്ടുണ്ടെന്ന് നളന്ദ എസ്പി കുമാര്‍ ആഷിഷ് അറിയിച്ചു.
ഹില്‍സ പോലീസ് സ്റ്റേഷന് പരിധിയിലെ ഖാദി ഗ്രാമത്തില്‍ നിന്നാണ് പ്രതികള്‍ പിടിയിലായത്. സംഭവത്തെ തുടര്‍ന്ന് ആര്‍ജഡി എംഎല്‍എ രാജ്ഭല്ലബിനെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തു. വിശദമായ ചോദ്യം ചെയ്യലിനായി എംഎല്‍എയെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും എസ്പി അറിയിച്ചു. അതിനിടെ കഴിഞ്ഞ ദിവസം യാദവ് സമര്‍പ്പിച്ച മുര്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: