കോഴിക്കോട്: പ്രതികൂല സാഹചര്യങ്ങളെ സ്വയം പ്രതിരോധിക്കാനും മുന്നോട്ടുപോകാനുമുള്ള സനാതന ധര്‍മ്മത്തിന്റെ കരുത്താണ് ഭാരതീയ സംസ്കൃതിയുടെ നിലനില്‍പ്പിന് പിന്നിലെന്ന് സ്വാമി ചിദാനന്ദപുരി പറഞ്ഞു. ഏപ്രില്‍ ആറിന് നടക്കുന്ന മഹാഭാരതം ധര്‍മ്മരക്ഷാസംഗമത്തിന്റെ സ്വാഗതസംഘം രൂപീകരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്കാരങ്ങളുടെ ചരിത്രകാരനായ ആര്‍നോള്‍ ഡ് ടോയന്‍ബി സനാതനധര്‍മ്മത്തിന്റെ സവിശേഷതയായി ഇതിനെ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
രാജസദസില്‍ വെച്ച് ഒരു യുവതി അപമാനിക്കപ്പെട്ടപ്പോള്‍ ഭീഷ്മര്‍ കൈക്കൊണ്ട മൗനത്തിന്റെ പ്രത്യാഘാതമാണ് ഭീഷ്മര്‍ക്ക് ശരശയ്യയില്‍ കിടക്കേണ്ടിവന്നത്. എല്ലാ പ്രശ്നങ്ങള്‍ക്കും ഭഗവാന് മറുപടി പറയുമെന്ന് ആശ്വസിക്കുന്നത് സംസ്കൃതിയുടെ ലക്ഷണമല്ല. ധര്‍മ്മസംരക്ഷണത്തിന് വേണ്ടി പ്രവര്‍ത്തിക്കാനുള്ള മുന്നറിയിപ്പാണ് ടോയന്‍ബി നല്‍കിയത്. മഹാഭാരതം ഇതാണ് ലക്ഷ്യമിടുന്നത്, അദ്ദേഹം പറഞ്ഞു. സ്വാമി വിനിശ്ചിലാനന്ദ, സ്വാമി ആപ്തലോകാനന്ദ, ബ്രഹ്മചാരി വിവേകാമൃതചൈതന്യ, പ്രവ്രാജിക മാതൃകാപ്രാണമാതാ, പട്ടയില്പ്രഭാകരന്, ആര്‍എസ്എസ് പ്രാന്തകാര്യവാഹ് പി.ഗോപാലന്‍കുട്ടി മാസ്റ്റര്‍, എം.ടി. വിശ്വനാഥന്, എ.കെ.ബി.നായര്‍, ബാബുസാമി, ഇന്ദിരകൃഷ്ണകുമാര്‍, കുറ്റിയാട്ട് വാസുദേവന്‍ നമ്പൂതിരി, അഡ്വ. വി.പി. ശ്രീപത്മനാഭന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: