മാവേലിക്കര: മാവേലിക്കര ചെട്ടിക്കുളങ്ങരയ്ക്കു സമീപം ബസ് കാത്തുനിന്നവരുടെ ഇടയിലേക്കു വാന്‍ പാഞ്ഞുകയറി വിദ്യാര്‍ഥി മരിച്ചു. ചെട്ടികുളങ്ങര ഈരേഴതെക്ക് കുറ്റിയില്‍ ഗോകുലത്തില്‍ രാജന്റെ മകന് രാഹുല്‍രാജ് (21) ആണ് മരിച്ചത്. ഇന്ന് രാവിലെ 7.35-നായിരുന്നു അപകടം.
മൃതദേഹം മാവേലിക്കര ജില്ലാ ആശുപത്രിയിലെ പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. അമ്മ: മണിരാജന്‍, സഹോദരന്: ഗോകുല്‍. മാന്നാറിലുള്ള സ്വകാര്യ ഐടിഐയിലെ വിദ്യാര്‍ഥിയായ രാഹുല്‍ ഐടിഐയിലേക്ക് പോകുവാനായി തട്ടയ്ക്കാട്ടുപടി ജംഗ്ഷനില്‍ ബസ് കാത്തുനില്‍ക്കുമ്പോഴായിരുന്നു അപകടം.
തട്ടാരമ്പലം ഭാഗത്തു നിന്നും വന്ന ബൈക്കുകള്‍ കൂട്ടിമുട്ടി റോഡിനു നടുവിലേക്ക് വീണ യാത്രികരെ രക്ഷിക്കുന്നതിനായി ലോറി വെട്ടിച്ചപ്പോള്‍ നിയന്ത്രണം വിട്ട് റോഡരികില്‍ നില്‍ക്കുകയായിരുന്ന രാഹുല്‍ രാജിനെയും സുഹൃത്ത് ഹരികൃഷ്ണനേയും ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.
ഉടന്‍ തന്നെ തട്ടാരമ്പലത്തിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രാഹുലിന്റെ ജീവന് രക്ഷിക്കാനായില്ല. ഹരികൃഷ്ണന് പരിക്കുകളോടെ ആശുപത്രിയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: