ന്യൂദല്‍ഹി : ചരിത്ര സ്മാരകങ്ങളിലെയും മറ്റ്വിനോദ സഞ്ചാരകേന്ദ്രങ്ങളിലെയും വൃത്തിയെ സംബന്ധിക്കുന്ന പരാതികള്‍ സര്‍ക്കാരിനെ അറിയിക്കാന്‍ സൗകര്യമൊരുക്കുന്ന സ്വച്ഛ് പര്യടന്‍ (Swachh Paryatan) മൊബൈല്‍ ആപ്ലിക്കേഷന്‍ കേന്ദ്ര ടൂറിസം മന്ത്രി ഡോ. മഹേഷ് ശര്‍മ്മ ഉദ്ഘാടനം ചെയ്തു.
ദല്‍ഹി ഇ-ഗവേണന്‍സ് സൊസൈറ്റിയും നാഷണല്‍ ഇന്‍ഫര്‍മാറ്റിക്സ് സെന്ററുമായി ചേര്‍ന്ന് കേന്ദ്ര ടൂറിസം മന്ത്രാലയമാണ് പദ്ധതി നടപ്പാക്കുന്നത്. ആന്‍ഡ്രോയ്ഡ്ഫോണുകളില്‍ ഗൂഗിള്സേര്ച്ചിലൂടെ സ്വച്ഛ് പര്യടന്‍ (Swachh Paryatan) ആപ്ലിക്കേഷന്‍ കണ്ടെത്താം.
ചരിത്ര സ്മാരകള്വൃത്തിഹീനമായികിടക്കുന്നത് ശ്രദ്ധയില്‍പെട്ടാല്‍ പൊതുജനങ്ങള്‍ക്ക് ഈ ആപ്പ്വഴി അവയുടെചിത്രവും അഭിപ്രായവും സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്താം. ഈ സ്മാരകവുമായി ബന്ധപ്പെട്ട ആര്‍ക്കിയോളജിക്കല്‍ നോഡല്ഓഫീസര്ക്ക് ആപ്ലിക്കേഷനില്‍ നിന്ന് ഉടന്‍ തന്നെ സന്ദേശംഅയക്കുന്നതും തുടര്‍ന്ന് നോഡല്‍ ഓഫീസര്‍ ഇത് വൃത്തിയാക്കാന്‍ നടപടി സ്വീകരിക്കുന്നതുമാണ്.
പരാതി പരിഹരിച്ച ഉടന്‍ നോഡല്‍ഓഫീസര്‍ ഇത് സംബന്ധിച്ച് പരാതിക്കാരന് എസ്എംഎസ് അയക്കും. തുടക്കത്തില്‍ ആര്‍ക്കിയോളജി സര്‍വേ ഓഫ് ഇന്ത്യയുടെ സംരക്ഷണത്തിലുള്ള 25 ആദര്‍ശ സ്മാരകങ്ങളാണ് ആപ്ലിക്കേഷന്റെ പരിധിയില്‍ വരുക. മറ്റ്സ്മാരകങ്ങളെ പിന്നീട് പദ്ധതിയില്‍ അംഗങ്ങളാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: