തലശ്ശേരി: മഠത്തുംഭാഗം കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ 28ന് വൈകുന്നേരം 5മണിക്ക് സാംസ്കാരിക സമ്മേളനവും മാഗസിന് പ്രകാശനവും നടക്കുന്നതാണെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. മഠത്തുംഭാഗം റേഷന്‍കടക്ക് സമീപം നടക്കുന്ന പരിപാടി തലശ്ശേരി ഡിവൈഎസ്പി ഷാജു പോള്‍ ഉദ്ഘാടനം ചെയ്യും. കഥാകൃത്ത് എന്‍.പ്രഭാകരന് മാഗസിന് പ്രകാശനം ചെയ്യും. ചിത്രകാരന് ജീവന്‍ചി ഏറ്റുവാങ്ങും. തുടര്‍ന്ന് വിഷുവിന് വിഷരഹിത പച്ചക്കറി വിതരണവും നടക്കും. പത്രസമ്മേളനത്തില്‍ കൂട്ടായ്മയ പ്രസിഡണ്ട് ടി.വി.ഹരികൃഷ്ണാനന്ദന്‍, സെക്രട്ടറി സി.കെ.മദനന്, രാജീവന് വടക്കേടത്ത്, സന്തോഷ് മൂര്‍ക്കോത്ത് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: