ഉരുളികുന്നം: നിരാലംബര്‍ക്ക് നല്കുന്ന സേവനം ഈശ്വരപൂജയാണെന്നും അതിനാല്‍ സേവനം യുവാക്കള്‍ ജീവിത വ്രതമാക്കണമെന്നും സ്വാമി ഗരുഡധ്വജാനന്ദ തീര്‍ത്ഥപാദര്‍. ശ്രീധര്‍മ്മ ശാസ്താ ചാരിറ്റബിള്‍ സൊസൈറ്റിയുടെ വാര്‍ഷികാഘോഷത്തില്‍ അനുഗ്രഹപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
സമ്മേളനം ഡോ. എന്‍.കെ. മഹാദേവന് ഉദ്ഘാടനം ചെയ്യുന്നു. സൊസൈറ്റി പ്രസിഡന്റ് എം.എസ്. രാജു അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ. ബി. വിജയകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. അഡ്വ. ഡി. മുരളീധര്‍, കെ.ബി. മനോജ്, കെ.ജി. ഷിബു, പി.എസ്. അശോക് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: