Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശ്രീമദ് ദേവീഭാഗവതം നിത്യപാരായണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 25, 2016, 09:03 pm IST
in Samskriti

ശുകന്‍ പറഞ്ഞു: പിതാവേ, എന്താണ് സുഖം? ദുഃഖമില്ലാതെ സുഖം എവിടെയാണുള്ളത്? അതിനെ സുഖമെന്ന് വിദ്വാന്മാര്‍ പറയുമോ? വേളികഴിച്ചാല്‍പ്പിന്നെ ഭാര്യക്ക് അടിമയാണ് മനുഷ്യന്‍. സ്ത്രീജിതനും പരതന്ത്രനായുള്ളവനും എന്ത് സുഖം? കൈവിലങ്ങോ കാരാഗൃഹമോ എല്ലാം എപ്പോഴെങ്കിലും ഉപേക്ഷിക്കാനാകും. എന്നാല്‍ പുത്രദാരബന്ധനം ഒഴിവാക്കാന്‍ പറ്റുമോ? പെണ്ണുങ്ങള്‍ക്കും മലമൂത്രാദി നിറഞ്ഞ മലീമസ ദേഹം തന്നെയാണല്ലോ ഉള്ളത്! വിവരമുള്ളവര്‍ അതില്‍ ഭ്രമിക്കുമോ? അയോനിജനായ എനിക്ക് യോനിയില്‍ ആശയുണ്ടാവുന്നതെങ്ങനെയാണ്? ഇനിയും ഒരു യോനിജന്മം ഞാന്‍ ആഗ്രഹിക്കുന്നില്ല. ആത്മാരാമനായ ഒരാള്‍ക്ക് എങ്ങനെ കേവലമായ ക്ഷുദ്രസുഖത്തില്‍ ആഗ്രഹമുണ്ടാവാന്‍? അങ്ങ് പഠിപ്പിച്ച കര്‍മ്മമാര്‍ഗപ്രധാനങ്ങളായ വേദങ്ങള്‍ ഞാന്‍ പഠിച്ചു. അവയെല്ലാം ഹിംസാമയങ്ങളാണ്.

എന്റെ ഗുരുവായ മഹാത്മാവും ആ അവിദ്യയില്‍ ആണ്ടു മുങ്ങിയിരിക്കുന്നു. മോക്ഷേച്ഛുവായ എനിക്ക് എന്റെ ഗുരുപോലും, മറ്റുള്ളവരുടെ രോഗം ചികിത്സിക്കുന്നവന്‍ സ്വയം രോഗിയാണെന്നതുപോലെ പരിഹാസ്യനാണ്. സംസാരത്തെ ഘോരസര്‍പ്പത്തെപ്പോലെ ഭയക്കുന്ന ഞാന്‍ അങ്ങയെ സമീപിച്ചിരിക്കുന്നത് ആത്മതത്വം അറിയാനാണ്. സംസാരചക്രത്തില്‍ കറങ്ങുന്ന ഒരുവന് സൂര്യനെപ്പോലെ രാപകല്‍ വിശ്രമമില്ല. തത്വാര്‍ത്ഥ ചിന്തയല്ലാതെ ഈ ലോകത്തില്‍ സുഖമെവിടെ? മലത്തില്‍ സുഖം കണ്ടെത്താന്‍ പുഴുക്കള്‍ക്കേ ആവൂ. വേദശാസ്ത്രാദികള്‍ പഠിച്ചിട്ടും വിഷയസുഖത്തില്‍ ആകൃഷ്ടനായവന്‍ പന്നി, കുതിര, പട്ടി ഇവയെപ്പോലെയുള്ള മൃഗങ്ങള്‍ക്ക് സമം.

ദുര്‍ലഭമായ മര്‍ത്യജന്മം ലഭിച്ചിട്ടും വിഷയബദ്ധനായവന്‍ എങ്ങനെയാണ് മുക്തിപദം പ്രാപിക്കുക? ഭാര്യാപുത്രാദിബന്ധനത്തില്‍ ബദ്ധനായവനെ വിദ്വാനായി വാഴ്‌ത്തുന്നത് വിചിത്രം തന്നെ. ത്രിഗുണങ്ങളുടെ അധീനതയില്‍ നിന്നും വിടുതല്‍ കിട്ടിയവനാണ് പണ്ഡിതന്‍. ശാസ്ത്രത്തിന്റെ മറുകര കണ്ട ബുദ്ധിമാന്‍. കൂടുതല്‍ ബന്ധങ്ങളും ബന്ധനങ്ങളും ഉണ്ടാക്കുന്ന പഠിപ്പ് പഠിപ്പല്ല. ബന്ധം പോക്കാന്‍ ഉതകുന്ന പഠിപ്പാണ് ശരിയായ വിദ്യ. മനുഷ്യനെ ഗ്രഹിക്കുന്നതായതുകൊണ്ടാണ് വീടിനു ഗൃഹം എന്ന് പേര് വന്നത്. അച്ഛാ, നമ്മെ ബന്ധനം ചെയ്യുന്ന ഗൃഹത്തെ ഞാന്‍ ഭയക്കുന്നു. അജ്ഞരും മന്ദബുദ്ധികളും മാത്രമേ മര്‍ത്ത്യജന്മം ലഭിച്ചിട്ടും ഗൃഹബദ്ധരായി ജീവിതം തള്ളിനീക്കൂ.

വ്യാസന്‍ പറഞ്ഞു: ഗൃഹം ഒരു ബന്ധനാലയമല്ല എന്ന് നീയറിയുക. എല്ലാമെല്ലാം മനസ്സിലാണ്. ഗൃഹിയായും മുക്തനായും നാം മാറുന്നത് മനസ്സിന്റെ നിലയനുസരിച്ചാണ്. ന്യായമായ മാര്‍ഗ്ഗത്തില്‍ സമ്പത്താര്‍ജ്ജിച്ചും ചെയ്യേണ്ട കാര്യങ്ങള്‍ ശ്രദ്ധയോടെ അനുഷ്ടിച്ചും വേദോക്തപ്രകാരം ജീവിച്ചും സത്യവാനായി കഴിഞ്ഞും ഗൃഹസ്ഥനായ ഒരാള്‍ക്ക് മുക്തി സാദ്ധ്യമാണ്. മറ്റുള്ള ആശ്രമക്കാര്‍ ബ്രഹ്മചാരിയാകട്ടെ, വാനപ്രസ്ഥനാകട്ടെ, സന്യാസിയാകട്ടെ, അവരെല്ലാം ഭക്ഷണത്തിനായി ആശ്രയിക്കുന്നത് ഗൃഹസ്ഥനെയാണ്. അന്നദാനം, സത്യവചനം, ധര്‍മ്മനിഷ്ഠ എന്നിവയാണ് നല്ല ഗൃഹനാഥന്റെ ലക്ഷണം. ഗൃഹസ്ഥ ധര്‍മ്മത്തെക്കാള്‍ ശേഷ്ഠമായി മറ്റൊരു ധര്‍മ്മവുമില്ല.

വസിഷ്ഠന്‍ മുതലായ മഹാമുനിമാര്‍ ഗൃഹസ്ഥരായിരുന്നു. വേദോക്തം ആചരിക്കുന്നവര്‍ക്ക് ഒന്നും അസാദ്ധ്യമല്ല. മുക്തി, സ്വര്‍ഗ്ഗം, സദ്ജന്മം എന്നുവേണ്ട എന്ത് വേണമെങ്കിലും അവര്‍ക്ക് നേടാനാകും. ആശ്രമധര്‍മ്മം ഓരോന്നായി ക്രമീകമായി ഏറ്റെടുക്കുക എന്നതാണ് സര്‍വ്വസമ്മതമായിട്ടുള്ളത്. അതിനാല്‍ നീ ഒരു ഗൃഹസ്ഥനു യോജിച്ചവണ്ണം അഗ്‌നിയില്‍ നിന്നും കര്‍മ്മങ്ങള്‍ തുടങ്ങുക. ദേവന്മാര്‍ക്കും പിതൃക്കള്‍ക്കും തര്‍പ്പണം ചെയ്ത് സുപുത്രനെ ജനിപ്പിച്ച് കാലമാകുമ്പോള്‍ വാനപ്രസ്ഥം സ്വീകരിക്കുക. അതിനു ശേഷം സന്ന്യാസം ആകാം.

മഹാഭാഗാ, ഇന്ദിയങ്ങള്‍ അഞ്ചും നമ്മെ മദിപ്പിക്കുന്നവയാണ്. ഭാര്യയില്ലാത്തവന് അവ ദുരന്തങ്ങളെ തരുന്നു. അവയെ ജയിക്കാന്‍ നീയൊരുവളെ പരിഗ്രഹിക്കുക. മഹര്‍ഷി വിശ്വാമിത്രന്‍ മൂവായിരം കൊല്ലം ജിതേന്ദ്രിയനായി തപസ്സിരുന്നു. എന്നിട്ടോ, മേനകയെ കണ്ടതും ആ വീര്യമെല്ലാം പൊയ്‌പ്പോയി. ആ ബന്ധത്തിലാണ് ശകുന്തള ജനിച്ചത്. എന്റെ പിതാവ് പരാശരനും അതുപോലെ മത്സ്യകന്യയെക്കണ്ട് മോഹിച്ചതിനാലാണ് ഞാന്‍ ജനിച്ചത്. ബ്രഹ്മാവ് തന്റെ പുത്രിയെക്കണ്ട് കാമമോഹിതനായി ഓടി പിന്നാലെ ചെന്നു. രുദ്രനാണ് ബ്രഹ്മാവിനെ തടഞ്ഞത്. അതിനാല്‍ എന്റെ ഹിതകരമായ വാക്കുകള്‍ നീയനുസരിക്കുക. നല്ലൊരു കുലത്തില്‍പ്പിറന്ന ഒരുവളെ നീ സ്വീകരിച്ച് വേദമാര്‍ഗ്ഗത്തില്‍ ജീവിക്കുക.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൃഷ്ണപിള്ള സ്മാരകം തകർത്തവർ ഇപ്പോഴും പാർട്ടിയിൽ; സജി ചെറിയാനെ പ്രതിക്കൂട്ടിലാക്കി ജി.സുധാകരന്റെ വെളിപ്പെടുത്തൽ

Kerala

റിപ്പോര്‍ട്ടര്‍ ടി വിയുടെ അനധികൃത പ്രവര്‍ത്തനത്തില്‍ അന്വേഷണം വേണം, പണത്തിന്റെ സ്രോതസും അന്വേഷിക്കണം- സാബു എം ജേക്കബ്

India

നുഴഞ്ഞുകയറ്റക്കാര്‍ക്ക് തൊഴില്‍ നൽകുന്നത് അവസാനിപ്പിക്കണം, രാജ്യത്തിന് സമഗ്രമായ ജനസംഖ്യാനയം വേണം: ഡോ. മോഹന്‍ ഭാഗവത്

Kerala

ചെക്ക് പോസ്റ്റുകള്‍ നോക്കുകുത്തി; അതിര്‍ത്തി കടന്ന് നിരോധിത മാരക കീടനാശിനികളും മരുന്നുകളും, പരിശോധനകള്‍ പ്രഹസനമാകുന്നു

Kerala

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡനക്കേസ്: ആദ്യപരാതിക്കാരിക്കെതിരായ ഹൈക്കോടതി പരാമര്‍ശങ്ങള്‍ സുപ്രീം കോടതി നീക്കി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ദയാവധത്തിന് വിധേയനായ ഹരിഷ് റാണയുടെ അവയവങ്ങള്‍ ദാനം ചെയ്തു

ഡോ എം കെ മുനീറിന്റെ കടബാധ്യത തീര്‍ത്ത് മുസ്ലീം ലീഗ്, 49 ലക്ഷം രൂപ ബാങ്കില്‍ അടച്ചതോടെ ജപ്തി ഭീഷണി ഒഴിവായി

അമ്മ കോമയിലായപ്പോൾ അച്ഛന്റെ ആദ്യ ഭാര്യ എന്നോട് പറഞ്ഞത്; സാവിത്രിയുടെ മകൾ

ടി വി ഓണാക്കിയാല്‍ മുഖ്യമന്ത്രിയുടെ മുഖമുളള തെരഞ്ഞെടുപ്പ് പരസ്യം, ഒഴിവാക്കാന്‍ പറ്റില്ല, കണ്ടേ പറ്റൂ -തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

ഒരു കിഡ്നിയുള്ള ഭാര്യയെ കൊണ്ട് നൃത്തം ചെയ്യിപ്പിച്ചു, ശരത്തേട്ടനോട് അയാൾ ചൂടായി

യു.പ്രതിഭ “ശരീര അഴക് കൊണ്ടും വാക്ചാതുര്യം” കൊണ്ടും വോട്ട് പിടിക്കുന്നു; സ്ത്രീവിരുദ്ധ പരാമർശവുമായി ലീഗ് നേതാവ്

സംവിധായകൻ സെറ്റിൽ വെച്ച് പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു; സനോജ് മിശ്രയ്‌ക്കെതിരെ മൊണാലിസ

വാഹന പര്യടനത്തിന് ആവേശോജ്ജ്വലമായ തുടക്കം; മലയോര മേഖലയില്‍ ആവേശമായി പി.സി. ജോര്‍ജ്

എസ്എസ്എല്‍സികാര്‍ക്ക് സഹ. ജൂനിയര്‍ ഡിപ്ലോമ കോഴ്‌സ് പ്രവേശനം; വിവരങ്ങള്‍ www.scu.kerala.gov.in ല്‍

എന്‍ഡിഎ സ്ഥാനാര്‍ഥി ബി. രാധാകൃഷ്ണമേനോന്‍ വ്യാപാര സ്ഥാപനങ്ങളില്‍ വോട്ട് അഭ്യര്‍ത്ഥിച്ചപ്പോള്‍.

ചിത്രം തെളിയുന്നു, പ്രചാരണം ശക്തമാക്കി മുന്നണികള്‍; ചങ്ങനാശ്ശേരിയില്‍ എന്‍ഡിഎ ക്യാമ്പ് സജീവം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.