ആലപ്പുഴ: മത്സ്യബന്ധന വള്ളങ്ങള്‍ കൂട്ടിയിടിച്ച് മത്സ്യതൊഴിലാളിക്ക് പരിക്ക്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുന്നപ്ര തെക്ക് പഞ്ചായത്ത് പതിമൂന്നാം വാര്‍ഡില്‍ ആലിശ്ശേരി വീട്ടില്‍ പ്രബുദ്ധന്റെ മകന്‍ പ്രേംജിത്തി (28)നെയാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്നലെ രാവിലെ പത്തോടെ ആലപ്പുഴ വിജയാപാര്‍ക്ക് കടല്‍ത്തീരത്ത് നിന്നും നാലു കിലോ കിലോമീറ്റര്‍ അകലെ കടലിലായിരുന്നു സംഭവം. തോട്ടപ്പള്ളി തീരദേശ പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു
















