ആലപ്പുഴ: ചെങ്ങന്നൂര്‍ റെയില്‍വെ സ്റ്റേഷനെ തീര്‍ത്ഥാടന കേന്ദ്രമാക്കി ഉയര്‍ത്തിയത് ജില്ലയ്‌ക്ക് വലിയ നേട്ടമാണ് സമ്മാനിച്ചതെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് കെ. സോമന്‍ പറഞ്ഞു. സ്റ്റേഷന്റെ വികസനത്തിനൊപ്പം ലക്ഷക്കണക്കിന് ശബരിമല തീര്‍ത്ഥാടകര്‍ക്ക് ഉള്‍പ്പെടെ വളരെ ഉപകാരപ്രദമായി മാറുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലയുടെ വികസനത്തിന് ദിശാബോധം നല്‍കുന്ന ബജറ്റാണിത്. പാതയിരട്ടിപ്പിക്കലിന് ആവശ്യമായ പണം അനുവദിച്ചിട്ടുണ്ട്. സംസ്ഥാന സര്‍ക്കാര്‍ കുറ്റം പറയുന്നത് നിര്‍ത്തി, ലഭിക്കുന്ന പണം കാര്യക്ഷമമായി വിനിയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു.
















