മുസഫര്‍നഗര്‍: ഉത്തര്‍പ്രദേശില്‍ പതിമൂന്ന് വയസ്സുകാരി പെണ്‍കുട്ടി പീഡനത്തിനിരയായി. മുസഫര്‍ നഗറിലെ പുകാസിയിലാണ് സംഭവം.
പുറത്ത് പോയി വീട്ടിലേയ്‌ക്ക് മടങ്ങും വഴി ഖുഷ്‌നസീബ് എന്ന യുവാവ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ഒരു വയലില്‍ വച്ച് ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു.
പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയില്‍ യുവാവിനെതിരെ കേസെടുത്തു. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
















