ന്യൂദല്‍ഹി: എന്‍ഡിഎ സര്‍ക്കാരിന്റെ മൂന്നാമത് റെയില്‍ബജറ്റ് ഇന്ന് രാവിലെ 11 മണിക്ക് മന്ത്രി സുരേഷ് പ്രഭു ലോക്‌സഭയില്‍ അവതരിപ്പിക്കും; ഉച്ചകഴിഞ്ഞ് രണ്ട് മണിക്ക് രാജ്യസഭയിലും.
റെയില്‍ ബജറ്റില്‍ കേരളത്തെ അവഗണിക്കില്ലെന്ന് റെയില്‍മന്ത്രി സുരേഷ് പ്രഭു ലോക്‌സഭയില്‍ പറഞ്ഞു. ഒരു ദിവസം കൂടി കാത്തിരിക്കണം. കുറച്ചു നേരം കാത്തിരുന്നാല്‍ എന്താണ് റെയില്‍മന്ത്രാലയം ചെയ്യുന്നതെന്ന് കാണാം.
കേരളം വളരെയധികം പ്രധാനമായ സംസ്ഥാനമാണ്. എന്നാല്‍ എല്ലാ പ്രശ്‌നങ്ങളും ഒരു വര്‍ഷം കൊണ്ട് പരിഹരിക്കാനാവില്ല, സുരേഷ് പ്രഭു പറഞ്ഞു.
ഇക്കൊല്ലത്തെ റെയില്‍വേ ബജറ്റുമായി ബന്ധപ്പെട്ട രേഖകള്‍ ഇന്റര്‍നെറ്റ്, ഇന്‍ട്രാനെറ്റ്, ഇ മെയില്‍ സംവിധാനങ്ങള്‍ വഴിവിതരണംചെയ്യുന്നതിനുള്ള എല്ലാ തയ്യാറെടുപ്പുകളും റെയില്‍വേ പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഇതുവഴി റെയില്‍വേ മന്ത്രാലയത്തിന്റെ ബജറ്റ് വിഭാഗം 12 ലക്ഷം പേപ്പറുകളും 26 ലക്ഷം പേജുകളിലെ അച്ചടിയുമാണ് ലാഭിച്ചത്.
മന്ത്രാലയത്തിന്റെ പരിസ്ഥിതിസൗഹൃദ നടപടികളുടെ ഭാഗമായാണ് വിവരസാങ്കേതികവിദ്യ ഉപയോഗിച്ച് വിവരങ്ങള്‍ കൈമാറാനുള്ള രീതി സ്വീകരിച്ചത്്. റെയില്‍വേ ബജറ്റ് സംബന്ധിച്ച ഏറ്റവും പുതിയ വിവരങ്ങളും ബജറ്റ് അവതരണത്തിന്റെ തത്സമയ സംപ്രേഷണവും ലഭ്യമാക്കാനായി http://www.railbudg-et2016.indianrailways.gov.in- എന്ന വെബ്‌സൈറ്റും മന്ത്രാലയം ആരംഭിച്ചിട്ടുണ്ട്.
















