മലപ്പുറം: കെഎസ്എഫ്ഇ മലപ്പുറം മേഖലാ ഓഫീസ് ഉദ്ഘാടനം മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി നിര്‍വഹിച്ചു. കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് എങ്ങനെ നന്നായി പ്രവര്‍ത്തിക്കാമെന്നതിന്റെ മാതൃകയാണ് കെഎസ്എഫ്ഇയെന്നും സാധാരണക്കാരെയും ഇടത്തരക്കാരെയും സാമ്പത്തിക ചൂഷകരില്‍ നിന്നും പരിരക്ഷിക്കുകയാണ് യഥാര്‍ത്ഥത്തില്‍ കെഎസ്എഫ്ഇ ചെയ്യുന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
സര്‍ക്കാരിന്റെ സാമ്പത്തികസഹായം കൊണ്ടുമാത്രം പ്രവര്‍ത്തിച്ചുപോരുന്ന മറ്റ് പൊതുമേഖലാ സ്ഥാപനങ്ങള്‍ കൂടുതലുള്ള കേരളത്തില്‍ സര്‍ക്കാരിനെ സാമ്പത്തികമായി സഹായിക്കുന്നത് കെഎസ്എഫ്ഇയാണെന്നത് ശ്ലാഘനീയമാണെന്ന് അധ്യക്ഷ പ്രസംഗത്തില്‍ ഉബൈദുള്ള എംഎല്‍എ പറഞ്ഞു.
പി.ടി. ജോസ് (കെഎസ്എഫ്ഇ ചെയര്മാന്) സ്വാഗതം പറഞ്ഞു. സി.എച്ച്. ജമീല ടീച്ചര്‍ (നഗരസഭാ ചെയര്‍പേഴ്സണ്‍), സക്കീന പുല്‍പ്പാടന്‍ (വൈസ് പ്രസിഡന്റ്, ജില്ലാ പഞ്ചായത്ത്), പെരുമ്പിള്ളി സെയ്ത് (നഗരസഭാ വൈസ് ചെയര്മാന്), ഇ. മുഹമ്മദ് കുഞ്ഞി, വി.പി. അനില്‍, പി. അബ്ദുല്‍ ഹമീദ്, കെ. മോഹന്‍ദാസ്, കെഎ.എ. നസീര്‍, രവി തേലത്ത്, സബാഹ് പുല്‍പ്പറ്റ തുടങ്ങിയവര്‍ പ്രസംഗിച്ചു. ജോഷി പോള്‍ വെളിയത്ത് (എംഡി, കെഎസ്എഫ്ഇ) നന്ദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: