പൂനെ: മുംബൈക്കെതിരായ രഞ്ജി ട്രോഫി ക്രിക്കറ്റിന്റെ ഫൈനലില്‍ സൗരാഷ്ട്രക്ക് ബാറ്റിങ് തകര്‍ച്ച. ആദ്യ ദിവസത്തെ കൡനിര്‍ത്തുമ്പോള്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 192 റണ്‍സ് എന്ന നിലയിലാണ് അവര്‍. 55 റണ്‍സുമായി പ്രേരക് മങ്കാദും റണ്ണൊന്നുമെടുക്കാതെ ജയദേവ് ഉനദ്കതും ക്രീസില്‍.
ടോസ് നേടിയ മുംബൈ സൗരാഷ്ട്രയെ ബാറ്റിങിനയച്ചു. എന്നാല്‍ തുടക്കത്തിലേറ്റ തകര്‍ച്ചയില്‍ നിന്ന് കരകയറാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. ഒരു ഘട്ടത്തില്‍ 7ന് 108 എന്ന നിലയില്‍ നിന്ന് അവരെ കരകയറ്റിയത് എട്ടാം വിക്കറ്റില്‍ അര്പിത് വാസവദയും (77) പ്രേരക് മങ്കാദും ചേര്‍ന്ന് നേടിയ 84 റണ്‍സാണ്. നാല് വിക്കറ്റ് വീഴ്ത്തിയ ധവാല്‍ കുല്‍ക്കര്‍ണിയുടെയും രണ്ടെണ്ണം നേടിയ ഷര്‍ദുള്‍ താക്കൂറിന്റെയും ബൗൡങാണ് സൗരാഷ്ട്ര ഇന്നിങ്സിന്റെ നടുവൊടിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: