കണ്ണൂര്‍: കണ്ണൂര്‍ സര്‍വ്വകലാശാല വിദൂരവിദ്യാഭ്യാസ വിഭാഗം വിദ്യാര്‍ത്ഥികളുടെ കലോത്സവം എസ്ഡിഇ ഫെസ്റ്റ് 2016 ന്റെ ഭാഗമായുള്ള സ്റ്റേജിതര മത്സരങ്ങള്‍ 27,28 തിയ്യതികളില്‍ കണ്ണൂര്‍ ടൗണ്‍ സ്ക്വയറിലും മുനിസിപ്പല്‍ ഹയര്‍ സെക്കന്ററി സ്കൂളിലും നടക്കും. 27 ന് രാവിലെ 9.30 ന് കലക്ടര്‍ പി.ബാലകിരണ്‍ പരിപാടി ഉദ്ഘാടനം ചെയ്യും. സര്‍വ്വകലാശാല രജിസ്ട്രാര്‍ ബാലചന്ദ്രന് കീഴോത്ത് അധ്യക്ഷത വഹിക്കും. സിനിമാ പിന്നണിഗായകന്‍ കാഞ്ഞങ്ങാട് രാമചന്ദ്രന് മുഖ്യാതിഥിയായി പങ്കെടുക്കും. സിന്റിക്കേറ്റ് മെമ്പര്‍ ഡോ.ജോണ്‍ ജോസഫ് മുഖ്യപ്രഭാഷണം നടത്തും. ഡോ.എ.പരമേശ്വരന്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ.വി.സുഗതന്, ജില്ലാ പഞ്ചായത്ത് മെമ്പര്‍കെ.പി.ജയപാലന്, പി.രാജേഷ് മേനോന്, കെ.എന്‍.രാധാകൃഷ്ണന്, സി.അനില്‍ കുമാര്‍, രാജേഷ് പാലങ്ങാട്ട് എന്നിവര്‍ സംസാരിക്കും.
സര്‍വ്വകലാശാല വിദൂരവിദ്യാഭ്യാസ വിഭാഗം ഡയരക്ടക് ഡോ.എപരമേശ്വരന്, സംഘാടക സമിതി ഭാരവാഹികളായ കെ.എന്‍.രാധാകൃഷ്ണന്, കെ.രപി.ജയപാലന്, രാജേഷ് പാലങ്ങാട്ട്, കെ.ചന്ദ്രമോഹനന് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: