ന്യൂദല്‍ഹി: രാജ്യവിരുദ്ധര്‍ക്ക് താക്കീതായി ദല്‍ഹിയില്‍ എബിവിപി മാര്‍ച്ച്. വന്ദേമാതരം പാടിയും ഭാരതാംബയ്‌ക്ക് ജയ് വിളിച്ചും നൂറുകണക്കിന് യുവാക്കള്‍ പ്രകടനത്തില്‍ അണിചേര്‍ന്നു.
ഭാരതവിരുദ്ധ മുദ്രാവാക്യം മുഴക്കിയ ജെഎന്‍യുവിലെ വിദ്യാര്‍ഥികള്‍ക്ക് എതിരെ ശക്തമായ നടപടി വേണമെന്ന് അവര്‍ ആവശ്യപ്പെട്ടു.ദേശീയ പതാകകള്‍ ഏന്തി,കാവിക്കൊടി പുതച്ച് അവര്‍ രാം ലീല മൈതാനിയില്‍ നിന്ന് ജന്തര്‍ മന്ദറിലേക്ക് മാര്‍ച്ചു ചെയ്തു.
പ്രകടനക്കാര്‍ 150 മീറ്റര്‍ നീളമുള്ള ദേശീയ പതാകയും പിടിച്ചിരുന്നു.മാര്‍ക്‌സിസിവും മാവോയിസവും ദേശീയതക്കു മേലല്ല, ഭാരതത്തില്‍ ജീവിക്കുന്നവര്‍ വന്ദേമാതരം പാടണം, കശ്മീര്‍ ഭാരതത്തിന്റെ അവിഭാജ്യ ഘടകമാണ് തുടങ്ങിയ മുദ്രാവാക്യങ്ങളും അവര്‍ വിളിച്ചു.
















