തൃശൂര്‍: സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളില്‍ ബിജെപി ഇരുമുന്നണികള്‍ക്കും ഏറെ മുന്നില്‍.
തൃശൂരില്‍ ഇന്നലെ ചേര്‍ന്ന സംസ്ഥാന കോര്‍കമ്മിറ്റിയോഗം തെരഞ്ഞെടുപ്പ് പ്രവര്‍ത്തന പദ്ധതിക്ക് അന്തിമ രൂപം നല്കി. മാര്‍ച്ച് ആറു മുതല്‍ 13 വരെ സംസ്ഥാനത്തെമ്പാടും ബിജെപി ഗൃഹസമ്പര്‍ക്കം നടത്തും. കേന്ദ്രസര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ ജനങ്ങളിലെത്തിക്കാനാണിത്. ബൂത്ത് തലത്തില്‍ തെരഞ്ഞെടുപ്പ് മാനേജ്മെന്റ് കമ്മിറ്റികള്‍ പ്രവര്‍ത്തനം ആരംഭിച്ചുകഴിഞ്ഞു. ബൂത്ത്തലം മുതല്‍ ജില്ലാതലം വരെയുള്ള തെരഞ്ഞെടുപ്പ് മാനേജ്മെന്റ് കമ്മറ്റികള്‍ക്ക് ശില്പശാലകള് വഴി പരിശീലനം നല്‍കുന്നുണ്ട്.
140 മണ്ഡലങ്ങളിലും മികച്ച സ്ഥാനാര്‍ത്ഥികളെ നിര്‍ത്താന്‍ ഒരുങ്ങുകയാണ് ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം മാര്‍ച്ച് ആദ്യവാരത്തില്‍ തന്നെ പൂര്‍ത്തിയാകും. ജില്ലാ സമിതികള്‍ ജില്ലാപട്ടിക തയ്യാറാക്കി സംസ്ഥാന സമിതിക്ക് നല്‍കും. ദേശീയ നേതൃത്വത്തിന്റെ അംഗീകാരത്തോടെയാകും സ്ഥാനാര്‍ത്ഥി പ്രഖ്യാപനം.
സംസ്ഥാനത്തെ വികസന മുരടിപ്പ്, വിലക്കയറ്റം, അഴിമതി, അക്രമരാഷ്ട്രീയം, മുന്നണികളുടെ വര്‍ഗീയ പ്രീണന നയങ്ങള്‍ എന്നിവ ഉയര്‍ത്തിക്കാട്ടിയാവും ബിജെപി പ്രചാരണത്തിനിറങ്ങുക. സംസ്ഥാനത്തെ മാറിമാറിയുള്ള മുന്നണി ഭരണം മടുത്ത ജനങ്ങള്‍ രാഷ്ട്രീയ മാറ്റത്തിനായി ബിജെപിയെ ഉറ്റുനോക്കുന്നതായി കോര്‍കമ്മിറ്റിയോഗം വിലയിരുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: