കളമശ്ശേരി: തൊഴിലാളിവിരുദ്ധനയങ്ങള്‍ തിരുത്തുവാന്‍ സര്‍ക്കാരുകള്‍ തയ്യാറായില്ലെങ്കില്‍ ശക്തമായ സമരവുമായി ബിഎംഎസ് മുന്നോട്ടുപോകുമെന്ന് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. എം.പി. ഭാര്‍ഗവന്‍. സര്‍ക്കാരുകളുടെ തൊഴിലാളിദ്രോഹ നടപടികള്‍ക്കെതിരെ സംസ്ഥാനവ്യാപകമായി നടത്തുന്ന സമരങ്ങളുടെ ഭാഗമായി ബിഎംഎസ് എറണാകുളം ജില്ലാ കമ്മറ്റി സംഘടിപ്പിച്ച സായാഹ്‌നധര്‍ണ നോര്‍ത്ത് കളമശ്ശേരിയില്‍ ഉദ്ഘാടനംചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പാര്‍ട്ടികളുടെ കൊടിയുടെ നിറംനോക്കാതെ തൊഴിലാളികള്‍ക്കുവേണ്ടി നിലകൊള്ളുന്ന സംഘടനയായതിനാലാണ് ബിഎംഎസ് ഒന്നാംസ്ഥാനത്തെത്തിയതെന്നും അദ്ദേഹം പറഞ്ഞു.
യോഗത്തില്‍ ബിഎംഎസ് ജില്ലാ പ്രസിഡന്റ് എം.എസ്. വിനോദ്കുമാര്‍ അധ്യക്ഷത വഹിച്ചു. ദേശീയ നിര്‍വാഹകസമിതിയംഗവും ബിഎംഎസ് ജില്ലാ വൈസ് പ്രസിഡന്റുമായ എ.ഡി. ഉണ്ണികൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. ബിഎംഎസ് ജില്ലാ സെക്രട്ടറി കെ.വി. മധുകുമാര്‍ സമാപനപ്രസംഗം നടത്തി. ധര്‍ണയില്‍ ബിഎംഎസ് ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ.കെ.സി. മുരളീധരന്‍, ജില്ലാ ഖജാന്‍ജി പി ഗോപകുമാര്‍, ജില്ലാ ജോയിന്റ് സെക്രട്ടറിമാരായ ധനീഷ് നീറിക്കോട്, കെ.എ. പ്രഭാകരന്‍, കെ.കെ. വിജയന്‍, സതിഹരിദാസ്, കെ.എസ്. അനില്‍കുമാര്‍, സി.എസ്. സുനില്‍ എന്നിവര്‍ സംബന്ധിച്ചു.
യോഗത്തില്‍ ജില്ലാ ജോയിന്റ് സെക്രട്ടറി ടി.എ. വേണുഗോപാല്‍ സ്വാഗതവും കളമശ്ശേരി മേഖലാ സെക്രട്ടറി പി.വി. വിജി നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: