കൊച്ചി: രാഷ്ട്രപതിയുടെ സന്ദര്‍ശനത്തെ തുടര്‍ന്ന് 26,27 തീയതികളില്‍ കൊച്ചി നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെട്ടുത്തി. ഇന്ദിരാഗാന്ധി റോഡ്, വില്ലിംഗ്ടണ്‍ ഐലന്‍ഡിലെ ബ്രിസ്റ്റോ റോഡ്, എന്‍എച്ച് 47എ, എംജി റോഡ്, പാര്‍ക്ക് അവന്യൂ റോഡ്, ഷണ്മുഖം റോഡ്, എബ്രഹാം മാടമാക്കല്‍ റോഡ്, ഗോശ്രീ റോഡ്, കണ്ടെയ്നര്‍ റോഡ്, എന്നിവിടങ്ങളില്‍ 26ന് വൈകീട്ട് 5.30 മുതല്‍ 9 മണിവരെ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കും. ഈ റോഡുകളില്‍ രാവിലെ 10മുതല്‍ പാര്‍ക്കിംഗും അനുവദിക്കില്ല.
27ന് വില്ലിംഗ്ടണ്‍ ഐലന്റ് ടാജ് വിവാന്റ ഹോട്ടല്‍ മുതല്‍ മട്ടാഞ്ചേരി വാര്‍ഫ് വരെയുള്ള ഇന്ദിരഗാന്ധി റോഡിലും മട്ടാഞ്ചേരി വാര്‍ഫ് ടെര്‍മിനല്‍സ് മുതല്‍ വാത്തുരുത്തി ജംഗ്ഷന് വരെയുമുള്ള ബ്രിസ്റ്റോ റോഡിലും ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിട്ടുണ്ട്.
ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്ന റോഡുകളില്‍ വാഹനങ്ങള്‍ പാര്ക്കുചെയ്യ്താല് പോലീസ് റിക്കവറി വാഹനം ഉപയോഗിച്ച് നീക്കം ചെയ്യും. നിയന്ത്രണമുള്ള റോഡുകളില്‍ അത്യാവശ്യ സര്‍വ്വീസുകളായ ആബുലന്‍സ്, ഫയര്‍ഫോഴ്സ് വാഹനങ്ങള്‍, എന്നിവ കടന്നുപോകുന്നതിന് പോലീസ് സഹായം നല്‍കും.
വിവിെഎപി കടന്നുപോകുന്ന എല്ലാ റോഡുകളിലേക്കുമുള്ള ബൈ റോഡുകള്‍ ഏകദേശം 20മിനിട്ട് മുമ്പേ ബ്ലോക്ക് ചെയ്യുമെന്നും പോലീസ് കമ്മീഷണര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: