എന്തുകൊണ്ടാണ് അഫ്സല് ഗുരു നിങ്ങള്‍ക്കു പ്രിയപ്പെട്ടവനായത്. അന്തരിച്ച എ.പി.ജെ. അബ്ദുല്‍ കലാമിന് ഇല്ലാത്ത എന്ത് ഉത്കൃഷ്ടതയാണ് അഫ്സല് ഗുരുവില്‍ ഉള്ളത്. രാജ്യത്തിനുവേണ്ടി വെടികൊണ്ടു മരിക്കുന്ന സൈനികനെ ആദരിക്കണമെന്നോ അനുസ്മരിക്കണം എന്നോ ആരും നിങ്ങളോട് ആവശ്യപ്പെടുന്നില്ല, നിര്‍ബന്ധിക്കുന്നുമില്ല. എന്നാല്‍ ആ സൈനികനെ വെടിവച്ചു കൊന്നവരെ ആദരിക്കുകയും അനുസ്മരിക്കുകയും ചെയ്യുന്നത് കാണുമ്പോള്‍ ആര്‍ക്കും ഒരല്‍പ്പം വേദനയും രോഷവും തോന്നും. ആ വികാരം മനസ്സിലാക്കാതെ മനപ്പൂര്‍വ്വം വിവാദമുണ്ടാക്കുന്നവരെ എന്തുവിളിക്കണം, അവരുടെ ഉദ്ദേശം എന്താണ്. സ്വയം ന്യായീകരിക്കാന്‍ നിങ്ങള്‍ക്ക് അവകാശമുണ്ട്, എന്നാല്‍ അത് എല്ലാവരും അംഗീകരിക്കും എന്നുപറയാന്‍ നിങ്ങള്‍ക്ക് ഒട്ടും ധാര്‍മ്മികതയില്ല, നിങ്ങളേയും നിങ്ങളെപ്പോലുള്ളവരെ പിന്തുണയ്ക്കുന്നവര്‍ക്കും.
അജീഷ്. എസ്. കൃഷ്ണ
ഷാരൂഖ് ഖാന് അഭിപ്രായം പറയാം, എ.ആര്.റഹ്മാന് അഭിപ്രായം പറയാം. എന്തിനു, ആഷിക് അബുവിനും റീമയ്ക്കുംവരെ എന്തും വിളിച്ചുപറയാം. പക്ഷെ മോഹന്‍ലാലിനു പറയാന്‍ പാടില്ല. പറഞ്ഞാല്‍ അവര്‍ക്ക് ചോദിയ്ക്കാന്‍ ന്യായങ്ങള്‍ പലതും ഉണ്ടാകും. യുപിയില്‍ നടന്നപ്പോ ഒന്നും മിണ്ടിയില്ല എന്നൊക്കെ. മുകളില്‍ പറഞ്ഞ ബാക്കി ഉള്ളവര്‍ക്ക് ഇതൊന്നും ബാധകം അല്ല. ടിപിയെ വെട്ടികൊന്നപ്പോള്‍ ഷാരൂഖ ്ഖാന്‍ എന്താ മിണ്ടാതിരുന്നത് എന്ന് ആരും ചോദിച്ചു കണ്ടില്ല. മോഹന്‍ലാല്‍ പറഞ്ഞതില്‍ ഒരു രാഷ്ട്രീയവും ഇല്ല. നിഷ്പക്ഷമായ ഒരു അഭിപ്രായ പ്രകടനം മാത്രം.
അനൂപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: