എല്ലാ പ്രശ്നങ്ങളും ദുഃഖമുണ്ടാക്കുന്നു. ദുഃഖത്തിലിരിക്കാന് കഴിയാത്തതുകൊണ്ട് പരിഹാരം തേടുന്നു. പരിഹാരത്തിന്റെ ആദ്യഭാഗം അറിവുണ്ടാക്കലാണ്. ഒരു രോഗത്തിന് പരിഹാരമായി ഡോക്ടര്കൊടുക്കുന്ന പ്രിസ്ക്രിപ്ഷന് പോലെ. രണ്ടാമത്തെ ഭാഗം രോഗിക്ക് മാത്രം ചെയ്യാനുള്ളതാണ്. അറിഞ്ഞ് പരിഹാരം അനുഷ്ഠിക്കല്‍. അതായത് മരുന്ന് കഴിക്കല്‍. ഈ രണ്ട് ഭാഗത്തേയും സാമാന്യമായി, ജ്ഞാനം എന്നും സാധന എന്നും വിളിക്കാം.
ജ്ഞാനം (പരിഹാരം): ഏകാഗ്രത ഉണ്ടാക്കിയെടുക്കേ ണ്ടതല്ല സ്വാഭാവികമായും ഉള്ളതാണ്. താല്‍പ്പര്യമുള്ളതില്‍ മാത്രമേ ഏകാഗ്രതയുണ്ടാവുകയുള്ളൂ. ഏകാഗ്രതയില്ലാതാവാനുള്ള കാരണങ്ങള്‍
(എ) താല്പര്യക്കുറവ് – എങ്കില്‍ താല്പര്യം എന്തിലാണെന്ന് കണ്ടുപിടിക്കണം.
(ബി) പ്രതിബദ്ധതയില്ലായ്മ: താല്പര്യമില്ലെങ്കിലും ഒരു ജോലി ഏറ്റെടുക്കുമ്പോള്‍ അതിനെ ഒരുവെല്ലുവിളിയായി കാണാന്‍ കഴിയണം. ബുദ്ധിമാന്മാര് എന്താണ് ചെയ്യുക. താല്പര്യമില്ലാത്തത് ഏറ്റെടുക്കാതിരിക്കുക. അഥവാ ഏറ്റെടുക്കേണ്ടിവന്നുവെങ്കില് അത് നൂറ് ശതമാനം ആത്മാര്‍ത്ഥതയോടുകൂടി അതിന്റെ പരിസമാപ്തി ലെത്തിക്കുക. പരിസമാപ്തി എന്നു പറഞ്ഞത് വിജയം. പരാജയം എന്ന അര്‍ത്ഥത്തിലല്ല. ഫലം എന്തായാലും ഉള്‍ക്കൊള്ളുക.
(സി) ആരോഗ്യക്കുറവ്: താല്പര്യമുണ്ടെങ്കിലും ആരോഗ്യമില്ലെങ്കില്‍ ഏകാഗ്രത ലഭിക്കുകയില്ല. ആരോഗ്യം രണ്ടു ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു. ആരോഗ്യം തരുന്നവയെ സ്വീകരിക്കലും ആരോഗ്യം നശിപ്പിക്കുന്നവയെ ഒഴിവാക്കലും ഈ ആരോഗ്യം ശരീരത്തിനും മനസ്സിനും ബാധകമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: